കത്തയച്ചതിൽ ജാഗ്രതക്കുറവുണ്ടായെന്ന് കമൽ
text_fieldsതിരുവനന്തപുരം: ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്കാരിക മന്ത്രിക്ക് കത്തയച്ചതിൽ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കത്ത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
കത്ത് വ്യക്തിപരമായിരുന്നു. സർക്കാർ ഒാഫിസിെൻറ സ്വഭാവത്തിലല്ല അക്കാദമി. സമയം നോക്കി ജോലി ചെയ്യുന്ന സ്ഥാപനമല്ല അത്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ആഗ്രഹം മന്ത്രിയോട് കത്തുവഴി നൽകി. വേെണ്ടന്ന് സർക്കാർ തീരുമാനിച്ചതോടെ ആ അധ്യായം അടഞ്ഞു. ഇടതുപക്ഷം എന്ന് ഉദ്ദേശിച്ചത് ഏതെങ്കിലും പാർട്ടിയെയല്ല.
സമീപകാലത്ത് നടക്കുന്ന കാര്യങ്ങളിൽ ഫാഷിസ്റ്റ് നിലപാടുകൾ പലയിടത്തും വരുന്നു. വിശാല കാഴ്ചപ്പാടിലാണ് പറഞ്ഞത്. നെഹ്റുവിെൻറ ആശയങ്ങളിൽ ഇടതുപക്ഷ മൂല്യങ്ങളുണ്ട്. കലാകാരൻ എന്ന നിലയിൽ തെൻറ കാഴ്ചപ്പാടാണതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കമലിെൻറ ആവശ്യത്തെ അക്കാദമി സെക്രട്ടറി എതിർത്തിരുന്നെന്ന വിവരവും പുറത്തുവന്നു. ഭരണപരമായ കാര്യങ്ങളിൽ സർക്കാറുമായി ആശയവിനിമയം സെക്രട്ടറിയാണ് നടത്താറ്. നിയമനമടക്കമുള്ള കാര്യങ്ങളിൽ ജനറൽ കൗൺസിലോ എക്സിക്യൂട്ടിവ് ബോർഡോ ചേർന്നാകും തീരുമാനമെടുക്കുക.
കത്തിന് പിന്നാലെ സാംസ്കാരിക മന്ത്രിയുടെ ഓഫിസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി വിവരം അറിഞ്ഞത്. പിന്നാലെ സെക്രട്ടറി അജോയ് ചന്ദ്രൻ ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെന്ന് സർക്കാറിന് കത്തുനൽകി. ഇതുകൂടി പരിഗണിച്ചാണ് ചെയർമാെൻറ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.