ദേശദ്രോഹ കേസ്: കമല്‍സി സ്വന്തം പുസ്തകം ‘സംസ്കരിച്ചു’
text_fieldsകോഴിക്കോട്: നോവലിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് ദേശദ്രോഹ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ തന്‍െറ പുസ്തകം പരസ്യമായി കത്തിച്ചു. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന തന്‍െറ പുസ്തകമാണ് എഴുത്തുകാരന്‍ കമല്‍സി ചവറ, മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ പ്രമുഖ സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന്‍െറ പ്രതിമക്കുമുന്നില്‍ മൃതദേഹം സംസ്കരിക്കുന്ന മാതൃകയില്‍ കത്തിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സംബന്ധിച്ചു.
ശനിയാഴ്ച രാവിലെ 12 മുതല്‍ ‘പൊതുദര്‍ശനത്തിന്’വെച്ച ശേഷം വൈകുന്നേരം നാലരയോടെയായിരുന്നു ‘സംസ്കാരം’. തന്‍െറ മാതാപിതാക്കള്‍ക്കും ബധിരനും മൂകനുമായ സഹോദരനും കുടുംബത്തിനും നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നില്ളെന്നും തനിക്കെതിരെ നിരന്തരം ഫോണില്‍ വധഭീഷണി ഉയരുന്നുണ്ടെന്നും അതിനാല്‍ പുസ്തകം കത്തിച്ച് എഴുത്ത് നിര്‍ത്തുകയാണെന്നും വ്യാഴാഴ്ച ഇദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
നിരവധി പേര്‍ സാമൂഹിക മാധ്യമത്തിലെ ഈ കുറിപ്പിന് ഐക്യദാര്‍ഢ്യവുമായി രംഗത്തത്തെി. എന്നാല്‍, സക്കറിയ ഒഴികെയുള്ള സാഹിത്യകാരന്മാരോ സാംസ്കാരിക പ്രവര്‍ത്തകരോ വിളിക്കുകപോലും ചെയ്തില്ളെന്ന് കമല്‍സി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഡി.ജി.പി ഉത്തരവിറക്കിയതിനെ കുറിച്ച് തനിക്കറിയില്ല. അദ്ദേഹത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിശ്വാസമില്ല. രേഖാമൂലം മറുപടി തന്നാലേ വിശ്വസിക്കാന്‍ കഴിയൂ എന്നതാണ് അനുഭവം. എന്‍െറ പേരു പറഞ്ഞ് തുടങ്ങുന്ന ഉത്തരവ് അവസാനിപ്പിക്കുന്നത് സംസ്ഥാനത്ത് യു.എ.പി.എ പ്രകാരം എടുത്ത, കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളും പൊലീസ് ആസ്ഥാനത്ത് പുന$പരിശോധന നടത്തിവരുകയാണെന്ന് വ്യക്തമാക്കിയാണ്. ഡി.ജി.പിയുടെ പ്രസ്താവനയുടെ അവിശ്വാസ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. കമല്‍സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.