ഡോ. കമറുദ്ദീൻ അനുസ്മണ സമ്മേളനവും അവാർഡ് ദാനവും
text_fieldsഡോ. കമറുദ്ദീൻ അനുസ്മണ ദിനത്തോടനുബന്ധിച്ച് പെരിങ്ങമല ഇക്ബാൽ കോളജിൽ ഡോ കമറുദ്ദീൻ ഫൗണ്ടേഷേൻറയും ഇക്ബാൽ കോളജ് പി ജി ബോട്ടണി ഡിപ്പാർട്ട്മെൻറിേൻറയും നേതൃത്വത്തിൽ അനുസ്മരണ യോഗം നടന്നു. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡിവേഴ്‌സിറി കൺസർവേഷൻ പ്രസിഡൻറ് ഡോ.ബി. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ഫോേട്ടാഗ്രാഫർ സാലി പാലോട് സ്വാഗതം പറഞ്ഞു.
ട്രോപിക്കൽ ബോട്ടാണികൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ.ആർ. പ്രകാശ് കുമാർ ഉത്ഘാടനവും കമറുദ്ദീൻ- അവാർഡ് ദാനവും നടത്തി. കേരള യൂണിവേഴ്സിറ്റി എംഎസ് സി ബോട്ടണി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാഥികൾക്കാണ് കമറുദ്ദീൻ അവാർഡുകൾ നൽകിയത്. ഇക്ബാൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.യു.അബ്ദുൾ കലാം, ഡോ പി നുസൈഫാ ബീവി, ഡോ.എ.ഇ ഷാനവാസ് ഖാൻ എന്നിവർ അനുസ്മണപ്രഭാഷണം നടത്തി. ഡോ. എ.അർ.വിജി യോഗത്തിന് നന്ദി പറഞ്ഞു.
തുടർന്ന് ജൈവവൈവിധ്യ സംരക്ഷണവും ജനതിക മാറ്റ വിദ്യയും എന്ന വിഷയത്തിൽ ഡോ.എ.ഇ.ഷാനവാസ് ഖാനും, ഇന്ത്യയുടെ ജൈവവൈവിധ്യം - ഒരു അവലോകനം. എന്ന വിഷയത്തിൽ ഡോ പി നുസൈഫ ബീവി യും പ്രബന്ധം അവതരിപ്പിച്ചു. മനുഷ്യ സ്നേഹിയും ജനകീയ പരിസ്ഥിതി അധ്യാപകനുമായ കമറുദ്ദീെൻറ ജീവിതം ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ മുതൽകൂട്ടായിരുന്നുവെന്ന് ഡോ. ആർ. പ്രകാശ്കുമാർ പറഞ്ഞു.
ഡോ.കമറുദ്ദീെൻറ ഓർമ ദിനമായ നവംബർ 13ന് കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെൻറിൽ വെബിനാറും ഡോ കമറുദ്ദീൻ പരിസ്ഥിതി അവാർഡ് പ്രഖ്യാപനവും നടക്കും. ചടങ്ങിൽ കമറുദ്ദീൻ സാറിെൻറ ഓർമയ്ക്കായി പുതിയ സസ്യത്തിന് യൂട്രിക്കുലേറിയ കമറുദ്ദീനി (Utricularia kamarudeenii)എന്ന് നാമകരണം ചെയ്ത അധ്യാപകരെയും വിദ്യാർഥികളെയും ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.