Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗ്​...

മുസ്​ലിം ലീഗ്​ നേതാക്കൾക്കെതിരെ ഖമറുന്നീസ അൻവറിന്‍റെ ​മകൻ

text_fields
bookmark_border
മുസ്​ലിം ലീഗ്​ നേതാക്കൾക്കെതിരെ ഖമറുന്നീസ അൻവറിന്‍റെ ​മകൻ
cancel

മലപ്പുറം: മുസ്​ലിം ലീഗ്​ നേതാക്കൾക്കെതിരെ വനിത ലീഗ്​ മുൻ അധ്യക്ഷ ഖമറുന്നീസ അൻവറി​​​​െൻറ ​മകൻ അസ്​ഹറി​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ലീഗ്​ നേതാക്കൾ മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നത്​ തനിക്കറിയാമെന്നും ഇതി​​​​െൻറ തെളിവ്​ നൽകാമെന്നുമാണ്​ ഇദ്ദേഹം വെല്ലുവിളിക്കുന്നത്​. 

പാണക്കാട്​ തങ്ങൻമാരുടെ അടുത്തേക്ക്​ സാമ്പത്തിക സഹായമാവശ്യപ്പെട്ട്​ വരുന്നവർക്ക്​ സംഭാവന നൽകുന്നതു പോലെ തന്നെയാണ്​ ഖമറുന്നീസ അൻവർ ബി.ജെ.പി പ്രവർത്തകർക്ക്​ ​ചെറിയ സംഖ്യ കൊടുത്തതെന്നും പോസ്​റ്റിൽ പറയുന്നു. 

കഴിഞ്ഞ ദിവസം ഫേസ്​ബുക്കിൽ വന്ന പോസ്​റ്റ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. മാപ്പപേക്ഷ നൽകിയതിനാൽ ഖമറുന്നീസ അൻവറിനെതിരെ നടപടിയുണ്ടാകില്ലെന്നാണ്​ വെള്ളിയാഴ്​ച ഉച്ചക്ക്​ മുസ്​ലിം ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്​ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നത്​. 

ഇതിനുശേഷമാണ്​ അസ്​ഹർ എം. പള്ളിക്കൽ എന്ന പേരിലുള്ള ഫേസ്​ബുക്ക്​ പ്രൊഫൈൽ വഴി മുസ്​ലിം ലീഗ്​ നേതാക്കളെയും അണികളെയും വെല്ലുവിളിച്ച്​ പോസ്​റ്റ്​ വരുന്നത്​. ഇതിനുപുറമെ മുസ്​ലിം ലീഗ്​ നേതാക്കൾ ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോ​േട്ടാകളും ഇദ്ദേഹം ഫേസ്​ബുക്കിൽ ഷെയർ ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguevanitha leaguekamarunnisa anvarazhar p pallikkal
News Summary - kamarunnisa anvar son azhar p pallikkal attack to muslim league leaders
Next Story