ഖമറുന്നിസയെ പുറത്താക്കിയ ലീഗ് നടപടി കാപട്യം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ബി.ജെ.പിയെ പുകഴ്ത്തിപ്പറയുകയും അവർക്ക് സംഭാവന നൽകുകയും ചെയ്തതിെൻറ പേരിൽ ഖമറുന്നിസ അൻവറിനെ വനിത ലീഗ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയ മുസ്ലിം ലീഗിെൻറ നടപടി ആത്മവഞ്ചനയും കാപട്യവുമാണെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലും സംസ്ഥാന ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ്. ബേപ്പൂരിലെ കോ-ലീ-ബി സഖ്യം തൊട്ട് തുടങ്ങിയതാണ് ബി.ജെ.പിയുമായുള്ള മുസ്ലിം ലീഗിെൻറ ചങ്ങാത്തം.
2000ത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 60ഒാളം പഞ്ചായത്ത്-നഗരസഭകളിൽ ലീഗ് ബി.ജെ.പിയുമായി ധാരണയിലായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തുൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെങ്കിലും ആർ.എസ്.എസിെൻറ വോട്ടുകൊണ്ട് മാത്രമാണ് ലീഗിന് ജയിക്കാനായത്. കാസർകോട് ജില്ലയിൽ അനവധി സഹകരണസ്ഥാപനങ്ങളിൽ ലീഗ് ഇപ്പോഴും ബി.ജെ.പിയുമായി സഖ്യത്തിലാണ്. പാർട്ടിയും നേതാക്കളും കാണിച്ച മാതൃക പിന്തുടരുകമാത്രമാണ് ഖമറുന്നിസ അൻവർ ചെയ്തത്. അവരെ പുറത്താക്കി ലീഗ് നേതാക്കൾ നല്ലപിള്ള ചമയുന്നത് അണികളെ വഞ്ചിക്കുന്ന ശുദ്ധ അസംബന്ധം മാത്രമാണെന്ന് െഎ.എൻ.എൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.