ബി.ജെ.പി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത ഖമറുന്നിസ അൻവർ വിവാദത്തിൽ
text_fieldsമലപ്പുറം: ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അൻവറിെൻറ നടപടി വിവാദത്തിൽ. കഴിഞ്ഞ ദിവസം തിരൂരിലാണ് ബി.ജെ.പി തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ.പി പ്രദീപ്കുമാറിന് തുക കൈമാറി ഇവർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ലീഗ് നേതൃത്വത്തിെൻറ അനുമതിയോടെയാണ് താൻ പരിപാടിയിൽ പെങ്കടുത്തതെന്ന് ഖമറുന്നിസ പറയുേമ്പാഴും ഇത്തരത്തിൽ ഒരു ചടങ്ങിൽ സംബന്ധിക്കാൻ അനുമതി നൽകിയില്ലെന്ന് ലീഗ് നേതൃത്വവും പറയുന്നു.
ബി.ജെ.പി രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. നാടിെൻറ വികസനത്തിനും നന്മക്കും വേണ്ടി അവർ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർക്ക് എല്ലാ വിജയങ്ങളുമുണ്ടാകട്ടെ എന്നാശംസിക്കുന്നതായും ഖമറുന്നിസ ചടങ്ങിൽ പെങ്കടുത്തുകൊണ്ട് പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാനകമ്മിറ്റിയംഗം എ.കെ ദേവീദാസന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മനോജ് പാറശേരി എന്നിവരും സംബന്ധിച്ചിരുന്നു.
ബി.ജെ.പിക്ക് ഫണ്ട് നൽകിയത് ലീഗ് നേതൃത്വത്തോട് അനുവാദം ചോദിച്ചതിന് ശേഷമാണെന്നും ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലാണ് ചടങ്ങിൽ ഭാഗഭാക്കായതെന്നും ഖമറുന്നിസ പറഞ്ഞു. എന്നാല്‍ ഫണ്ട് നല്‍കാന്‍ മാത്രമാണ് ലീഗ് നേതൃത്വം അനുമതി നല്‍കിയതെന്നും ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാനോ ബി.ജെപിയെ പ്രശംസിച്ച് സംസാരിക്കാനോ അനുമതി നല്‍കിയിട്ടില്ലെന്നുമാണ് ലീഗ് നേതൃത്വത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.