കനകമല കേസ്: രഹസ്യമൊഴി രേഖപ്പെടുത്താൻ എൻ.ഐ.എ നീക്കം
text_fieldsകൊച്ചി: കനകമല ഐ.എസ് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എൻ.ഐ.എ തീരുമാനം. 2016 ഒക്ടോബറിൽ കണ്ണൂർ കനകമലയിൽ രഹസ്യയോഗം നടത്തിയെന്ന കേസിലാണ് കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ശ്രമം തുടങ്ങിയത്.
അടുത്തിടെ ജോർജിയയിൽനിന്നും സൗദി അറേബ്യയിൽനിന്നും നാടുകടത്തിയ രണ്ട് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇവർ കോഴിക്കോട് ഒരു റസ്റ്റാറൻറിൽവെച്ച് ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ ആരോപണം.
ഇതിെൻറ അടിസ്ഥാനത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്തശേഷമാണ് സാക്ഷിയാക്കാനുള്ള നീക്കം തുടങ്ങിയത്.എൻ.ഐ.എ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.