Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയത്തിനിടെ മന്ത്രി...

പ്രളയത്തിനിടെ മന്ത്രി വിദേശ യാത്ര നടത്തിയത്​ ശരിയായില്ല - കാനം

text_fields
bookmark_border
പ്രളയത്തിനിടെ മന്ത്രി വിദേശ യാത്ര നടത്തിയത്​ ശരിയായില്ല - കാനം
cancel

തിരുവനന്തപുരം: സംസ്​ഥാനം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സമയത്ത്​ വനം മന്ത്രി കെ.രാജു വിദേശ യാത്ര നടത്തിയത്​ ശരിയായില്ലെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്​ത്​ തീരുമാനിക്കും. പാർട്ടി മന്ത്രിയോട്​ തിരികെ വരാൻ ആവശ്യ​െപ്പട്ടിട്ടുണ്ട്​. അതനുസരിച്ച്​ മന്ത്രി തിങ്കളാ​ഴ്​ച നാട്ടിലെത്തുമെന്നും കാനം പറഞ്ഞു. 

നടപടി പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്​. അത്​ പുറത്തു പറയേണ്ട ആവശ്യമില്ല. വിദേശയാത്രാ വിഷയത്തിൽ വിവാദത്തി​​​​െൻറ ആവശ്യമില്ലെന്നും കാനം പറഞ്ഞു. 

കോട്ടയം ജില്ലയുടെ പ്രളയക്കെടുതി നേരിടുന്നതിനുള്ള ചുമതല രാജുവിനായിരുന്നു. സംസ്​ഥാനം പ്രളയത്തിൽ മുങ്ങി നിൽക്കു​േമ്പാൾ ആഗസ്​ത്​ 16നാണ്​ രാജു ജർമനിയിലേക്ക്​ പോയത്​. മലയാളി സമ്മേളനത്തിനായി മൂന്ന്​ ദിവസത്തെ സന്ദർനത്തിനായിരുന്നു രാജുവി​​​​െൻറ ജർമൻ യാത്ര.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newsk rajuheavy rainmalayalam newsForeign Visit
News Summary - Kanam Against K Raju - Kerala News
Next Story