എൽ.ഡി.എഫ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പങ്കുവെച്ച് കാനം; ട്രിപ്പ്ൾ ലോക്ഡൗൺ ഓർമിപ്പിച്ച് കമന്‍റുകൾ
text_fieldsതിരുവനന്തപുരം: തുടർ ഭരണം ലഭിച്ച ശേഷം ആദ്യമായി ചേർന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിക്കുന്നിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിവിധ ഘടകകക്ഷി നേതാക്കളായ ഇരുപതോളം പേരുടെ സാന്നിധ്യത്തിലാണ് കേക്ക് മുറിക്കുന്നത്. തിങ്കളാഴ്ച എ.കെ.ജി സെന്‍ററിലാണ് വിജയാഘോഷം നടന്നത്.
രണ്ടാം എൽ.ഡി.എഫ് സർക്കാറിൽ ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച അന്തിമചർച്ചക്കായാണ് യോഗം ചേർന്നത്. എന്നാൽ, ട്രിപ്പ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഒരുമിച്ചുകൂടിയതിനെതിരെ ചിലർ രൂക്ഷവിമർശനവുമായെത്തി. മാതൃകയാകേണ്ട നേതാക്കൾ ഇങ്ങനെ ചെയ്യുന്നതിലെ ശരികേടാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
കമന്‍റുകളിൽനിന്ന്:
- രാവിലെ ആള്‍ക്കൂട്ട കേക്ക് മുറിയും വൈകീട്ട് കോറോണ സാരോപദേശവും !
- കൃത്യമായ സാമൂഹികാകലം പാലിച്ചതിന് അഭിനന്ദനങ്ങൾ.....☺☺☺
- മാതൃകപരമായ ഈ ചുവട് വെപ്പ് ഗംഭീരമായിട്ടുണ്ട്
- ഒറ്റയ്ക്ക് ഭക്ഷണം കഴിക്കണം ഒറ്റയ്ക്ക് ഉറങ്ങണം വീട്ടിൽ ഒരു മീററർ വിടുനിൽക്കണം ഇത് എല്ലാം ആർക്ക് വേണ്ടിയാണ് 6 മണിക്ക് തള്ളിയത്
- 😂😂😂 ട്രിപ്പിൾ ലോക്ക്ഡൗൺ....
- എല്ലാ കോവിഡ് മാനദന്ധങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് എന്നുള്ളതാണ് ഒരു സമാധാനം..
- വോട്ട് ചെയ്ത ജനത്തെ ലോക്കാക്കി സാമൂഹിക അകലം പോലുമില്ലാതെ കാട്ടിക്കൂട്ടുന്ന ഈ ചെയ്തി ഇടതു പക്ഷത്തെ പ്പോലെയുള്ള ഒരു പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ചതല്ല.
- പാഠം -1 സാമൂഹിക അകലം പാലിക്കൽ അഥവാ സോഷ്യൽ ഡിസ്റ്റൻസിങ് ! #BreakTheChain
- ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള പ്രദേശത്ത് ആൾക്കൂട്ടം ഉണ്ടായത് പോലീസ് ഏമാൻമാരൊന്നും കണ്ടില്ലേ കാലത്ത് ഡ്രോൺ ക്യാമറയും പിടിച്ചു നടന്നിരുന്ന ചിലരെ ശ്രദ്ദയിൽ പെട്ടിരുന്നു
- സാധരണക്കാരന് ട്രിപ്പിൾ ലോക്ഡൗൺ, പ്രോട്ടോക്കോളും നിങ്ങൾക്ക് കൂട്ടം കൂടി കേക്ക് മുറിച്ച് ആഘോഷം.... കഷ്ടം
- കാർന്നോർക്ക് അടുപ്പിലും ആവാം
- No social distancing , no double mask ... With all due respect to the party , i have to say this is ridiculous ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.