'സമൂഹത്തെ വിഭജിക്കുന്നവരും ആർ.എസ്.എസും എന്ത് വ്യത്യാസം'; പാലാ ബിഷപ്പിനെതിരെ കാനം
text_fieldsതിരുവനന്തപുരം: കേരളീയസമൂഹത്തെ ഒന്നിപ്പിച്ചുകൊണ്ടുപോകാൻ ശ്രമിക്കുേമ്പാൾ വിഭജിക്കാൻ ശ്രമിച്ചാൽ അവരും ആർ.എസ്.എസും ചെയ്യുന്നത് ഒരേ പ്രവൃത്തിയാണെന്ന് പാലാ ബിഷപ്പിെൻറ വർഗീയ പരാമർശത്തെ സംബന്ധിച്ച് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളീയസമൂഹത്തെ വിഭജിക്കാതിരിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാതിരിക്കാൻ മതമേലധ്യക്ഷന്മാർ ശ്രദ്ധിക്കണം. അതാണ് ഇൗ കാലത്തിെൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ ഹിന്ദുത്വ സൈദ്ധാന്തികരുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൽ സർക്കാർ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അക്കാദമിക സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായം വരുക സ്വാഭാവികമാണ്. നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കും. സവർക്കറുടെ പുസ്തകം പഠിക്കണമോ എന്ന ചോദ്യത്തിന് ഒരാൾക്ക് ഒരു പുസ്തകം കിട്ടിയാൽ വായിച്ച് നോക്കാതെ തീരുമാനിക്കാൻ പറ്റുമോ എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.