Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിയിൽ...

പാർട്ടിയിൽ ​രൂക്ഷവിമർശനം; യോഗത്തിൽ പ​ങ്കെടുക്കാതെ കാനം മടങ്ങി VIDEO

text_fields
bookmark_border
പാർട്ടിയിൽ ​രൂക്ഷവിമർശനം; യോഗത്തിൽ പ​ങ്കെടുക്കാതെ കാനം മടങ്ങി VIDEO
cancel

കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കം നേതാക്കൾക്ക്​ പൊലീസ്​ ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തി ൽ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിൽ പാർട്ടിക്കുള്ളിൽ അമർഷം. വെള്ളിയാഴ്​ച ആലുവയി ൽ ചേർന്ന പാർട്ടി ജില്ല നിർവാഹകസമിതി യോഗത്തിൽ കാനത്തിനെതിരെ രൂക്ഷ വിമർശനമാണ്​ ഉയർന്നത്​. എറണാകുളത്തെത്തിയ കാ നം, നേരത്തേ തീരുമാനിച്ചതിന്​ വിരുദ്ധമായി നിർവാഹകസമിതി യോഗത്തിൽ പ​ങ്കെടുക്കാതെ മടങ്ങി.

പാർട്ടി എം.എൽ.എയ െ തല്ലിച്ചതച്ച പൊലീസ്​ നടപടിയോടുള്ള കാനത്തി​​െൻറ മൃദ​ുസമീപനം തുടക്കം മുതൽ ചർച്ചയായിരുന്നു. ഇതിനെ ശരിവെക്ക ുന്ന വിധത്തിലാണ്​ അദ്ദേഹം വ്യാഴാഴ്​ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്കുശേഷം പ്രതികരിച്ചത്​. വീടുകയറിയ ല്ല പൊലീസ്​ ആക്രമിച്ചതെന്നും പ്രതിഷേധിക്കാൻ പോയിട്ടല്ലേ അടി മേടിച്ചത്​ എന്നുമാണ്​ കാനം പറഞ്ഞത്​. ഇതിനെതിര െ അണികൾക്കിടയിൽ അമർഷം പുകയു​േമ്പാഴാണ്​ ദേശീയ നിർവാഹകസമിതി തീരുമാനങ്ങൾ മധ്യമേഖലയിൽ റിപ്പോർട്ട്​ ചെയ്യാൻ കാ നം വെള്ളിയാഴ്​ച ആലുവയിലെത്തിയത്​. ഇവിടെയും അദ്ദേഹം നിലപാട്​ ആവർത്തിച്ചു.

ഗൂഢാലോചന ഉണ്ടോ എന്ന്​ ചോദി ച്ചപ്പോഴാണ്​ ‘വീട്ടിൽ കയറി അല്ലല്ലോ തല്ലിയത്’​ എന്ന്​ പ്രതികരിച്ചതെന്നായിരുന്നു ന്യായീകരണം. ജില്ല നിർവാഹ കസമിതി യോഗത്തിൽ കാനം പ​ങ്കെടുക്കുമെന്ന്​ പാർട്ടി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അതിന്​ നിൽക്കാതെ കണ്ണൂരിലേക്ക്​ മടങ്ങുകയായിരുന്നു. ഇതിനിടെ​ എൽദോ എബ്രഹാമുമായി കൂടിക്കാഴ്​ച നടത്തി. കാര്യങ്ങൾ സംസ്​ഥാന​ സെക്രട്ടറിയെ ബോധ്യപ്പെടുത്താനായെന്നും കലക്​ടറുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്ന്​ ഉറപ്പ്​ കിട്ടിയതായും സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവും എൽദോ എബ്രഹാമും പറഞ്ഞു.

കാനം മടങ്ങിയതിന്​ പിന്നാലെ ചേർന്ന നിർവാഹകസമിതി യോഗത്തിലാണ്​ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനമുയർന്നത്​. 17 അംഗ നിർവാഹകസമിതിയിലെ ഭൂരിഭാഗം​ പേരും കാനത്തി​​െൻറ നടപടിയെ ചോദ്യം ചെയ്​തു. പാർട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്നും നേതൃത്വം പരസ്യമായി മാപ്പുപറയണമെന്നും ആവശ്യമുയർന്നു. എൽദോ എബ്രഹാമിന്​ പുറത്തിറങ്ങി നടക്കാനാവാത്ത അവസ്​ഥയായി. ഇങ്ങനെപോയാൽ പാർട്ടി ജാഥക്ക്​ ആളെ കിട്ടില്ലെന്നും ചിലർ വിമർശിച്ചു. ത​​െൻറ നിലപാടിനെതിരെ ജില്ലയിലെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അതൃപ്​തി മുൻകൂട്ടി കണ്ടാണ്​ കാനം യോഗത്തിൽ പ​ങ്കെടുക്കാതിരുന്നതെന്നും പറയപ്പെടുന്നു.

കാനത്തിനെതിരെ പോസ്​റ്റർ പ്രചാരണം
ആലപ്പുഴ​: സി.പി.​െഎ ജില്ല ഒാഫിസ്​ മതിലിലടക്കം സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വ്യാപകമായി പോസ്​റ്റർ പ്രചാരണം. വെള്ളിയാഴ്​ച രാവിലെ മുതലാണ്​ ‘സി.പി.​െഎ തിരുത്തൽ വാദികൾ അമ്പലപ്പുഴ’​ എന്ന പേരിൽ പോസ്​റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. ‘കാനത്തെ മാറ്റൂ, സി.പി.​െഎയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്​റ്ററിൽ എൽദോ എബ്രഹാം എം.എൽ.എക്കും സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിനും സിന്ദാബാദും രേഖപ്പെടുത്തിയിട്ടുണ്ട്​.

സി.പി.​െഎ ജില്ല ഒാഫിസായ ടി.വി സ്​മാരകം, ചടയൻമുറി ഹാൾ, കയർ കോർപറേഷൻ എന്നിവിടങ്ങളിലാണ്​ പോസ്​റ്ററുകൾ പതിച്ചത്​. സംഭവം ആസൂത്രിതമാണെന്നും പാർട്ടിയുമായി ബന്ധമുള്ള ഒരാൾ പോലും ഇതിന്​ മുതിരി​െല്ലന്നും​ സി.പി.​െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്​ പറഞ്ഞു. വിഷയത്തിൽ അ​ന്വേഷണം നടത്തണമെന്നു​ം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും ജില്ല പൊലീസ്​ സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ടെന്നും ആഞ്ചലോസ്​ വ്യക്തമാക്കി. അതേസമയം, പാർട്ടിയിലെ വിമത വിഭാഗമാണ്​ ഇത്​ ചെയ്​തതെന്ന്​ സൂചനയുണ്ട്​.



പോസ്​റ്റർ പതിച്ചത്​ മറ്റ്​ പാർട്ടിക്കാരാകാം -കാനം
ആലുവ: ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസ്​ മതിലിൽ തനിക്കെതിരെ പോസ്​റ്റർ പതിച്ചത്​ മറ്റ്​ പാർട്ടിക്കാരാകാമെന്ന്​ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ പ്രവർത്തകർ തനിക്കെതിരെ പോസ്​റ്റർ പതിക്കില്ല. അവസരം മുതലെടുത്ത്​ മറ്റ്​ പാർട്ടിക്കാർക്ക്​ അങ്ങനെ ചെയ്യാം. പറയാനുള്ളത്​ പാർട്ടി വേദിയിൽ പറയുന്നവരാണ്​ സി.പി.ഐക്കാർ. മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്​ പോലെയല്ല സി.പി.ഐ എന്നും അദ്ദേഹം ആലുവയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

എറണാകുളത്ത്​ പൊലീസി​​െൻറ ഭാഗത്തുനിന്ന്​ തെറ്റായ നടപടിയാണ്​ ഉണ്ടായത്​. അതിനെ താൻ ന്യായീകരിച്ചിട്ടില്ല. കൊച്ചിയിലെ മാർച്ച്​ താനുമായി ആലോചിക്കാതെയാണെന്നും പറഞ്ഞിട്ടില്ല. കലക്​ടറുടെ റിപ്പോർട്ട്​ രണ്ട്​ ദിവസത്തിനകം ലഭിക്കും. തുടർന്ന്​ ഇതിൽ ഉചിതമായ നടപടിയുണ്ടാകും. ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ലെന്ന എൽദോയുടെ പരാമർശത്തെക്കുറിച്ച ചോദ്യത്തിന്​ അത്​ അദ്ദേഹത്തി​​െൻറ അഭിപ്രായമാണെന്നായിരുന്നു മറുപടി. മോശം പൊലീസ്​ എന്നൊന്നില്ല. ഞങ്ങളൊക്കെത്തന്നെയാണ്​ സർക്കാർ. സംഭവത്തിൽ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ല. എല്ലാവരോടും തനിക്ക്​ മൃദുസമീപനമാണെന്നും കാനം പറഞ്ഞു.ക്രൂരമർദനം ഏൽക്കേണ്ടിവന്നതായി സംസ്​ഥാന സെക്രട്ടറിയെ ധരിപ്പിച്ചെന്ന്​ അദ്ദേഹവുമായി കൂടിക്കാഴ്​ചക്കുശേഷം എൽദോ എബ്രഹാം എം.എൽ.എപറഞ്ഞു. അദ്ദേഹത്തിന്​ കാര്യങ്ങൾ ബോധ്യമുണ്ട്​. കൂടുതലൊന്നും പറയേണ്ടതില്ല. സമരത്തെക്കുറിച്ച്​ കാനം പറഞ്ഞ കാര്യങ്ങളെ മറ്റ്​ രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പാർട്ടി നിലപാടിനെ താൻ പിന്തുണക്കുന്നുവെന്നും എൽദോ എബ്രഹാം പറഞ്ഞു.

കലക്​ടറുടെ അന്വേഷണം അന്തിമഘട്ടത്തിൽ
കൊച്ചി: എറണാകുളത്ത്​ സി.പി.ഐയുടെ ഡി.ഐ.ജി ഓഫിസ്​ മാർച്ചിന്​ നേരെയുണ്ടായ പൊലീസ്​ നടപടിയെക്കുറിച്ച്​ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്​ടർ എസ്​. സുഹാസ്​ നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിൽ. റിപ്പോർട്ടിന്​ അന്തിമ രൂപം നൽകുന്നതിന്​ മുന്നോടിയായി എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളിൽനിന്ന്​ വെള്ളിയാഴ്​ചയും വിവരങ്ങൾ ശേഖരിച്ചു.
കാക്കനാട്​ വെച്ചാണ്​ എൽദോ എബ്രഹാമിൽനിന്ന്​ വീണ്ടും വിവരങ്ങൾ ശേഖരിച്ചത്​. രാവിലെ എറണാകുളം ​െഗസ്​റ്റ്​ ഹൗസിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ, സംസ്​ഥാന സെക്ര​േട്ടറിയറ്റംഗം കൂടിയായ ജില്ല പഞ്ചായത്തംഗം അസ്​ലഫ്​ പാറേക്കാടൻ എന്നിവരിൽനിന്ന്​ തെളിവെടുത്തു. പാർട്ടി ആംബുലൻസിലെത്തിയ അസ്​ലഫിനെ പ്രവർത്തകർ സ്​ട്രെച്ചറിൽ​ ഗസ്​റ്റ്​ഹൗസിലെ മുറിയിൽ കൊണ്ടുവരുകയായിരുന്നു. കട്ടിലിൽ കിടന്നാണ്​ അദ്ദേഹം കലക്​ടർക്ക്​ മൊഴി നൽകിയത്​.

കാനത്തെ പിന്തുണച്ച്​ കോടിയേരി
തിരുവനന്തപുരം: എറണാകുളം ലാത്തിച്ചാർജുമായി ബന്ധപ്പെട്ട വിവാദത്തിൽ കാനം രാജേന്ദ്രനെ പിന്തുണച്ച്​ സി.പി.എം സംസ്​ഥാന സെക്ര​ട്ടറി കോടിയേരി ബാലകൃഷ്​ണൻ. വസ്​തുത പറഞ്ഞതിന്​​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണെന്ന്​ കോടിയേരി പറഞ്ഞു. സന്ദർഭത്തിനൊത്ത നിലപാടാണ്​ കാനം സ്വീകരിച്ചത്​. ശരിയായ നിലപാട്​ എടുത്തപ്പോൾ അദ്ദേഹത്തെ അപഹസിക്കുന്നു. സി.പി.​െഎ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ്​. സി.പി.​െഎ നേതാക്കളെ പൊലീസ്​ മർദിച്ചത്​ ദൗർഭാഗ്യകരമെന്നും കോടിയേരി മാധ്യമങ്ങളോട്​ പറഞ്ഞു.
കാനം പറഞ്ഞതിനെ പൂർണമായി പിന്തുണക്കുന്നതായി മന്ത്രി എ.കെ. ബാലനും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newsmalayalam newsPolice Lathi Charge
News Summary - kanam rajendran about police lathi charge-kerala news
Next Story