കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്റെ സമവായ നീക്കങ്ങളിലൂടെയാണ് മത്സരം ഒഴിവായത്. പാർട്ടിയിലെ എതിർപ്പുകളെല്ലാം മറികടന്നാണ് കാനം സംസ്ഥാന സെക്രട്ടറി പദത്തിൽ വീണ്ടുമെത്തിയത്. കെ.ഇ ഇസ്മായിലാണ് കാനം രാജേന്ദ്രന്റെ പേര് നിർദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ ഈ നിർദേശത്തെ പിന്തുണക്കുകയായിരുന്നു.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. നേതൃതലത്തിൽ മാറ്റം വേണമെന്നതടക്കമുള്ള ആവശ്യങ്ങളുയർന്നിരുന്നു. അതേസമയം, പ്രായപരിധി കടന്നതിനാല്‍ സി. ദിവാകരന് പിന്നാലെ കെ.ഇ. ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്തായി. പീരുമേട് എം.എല്‍.എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ.എസ്. ബിജിമോളെയും ഒഴിവാക്കിയിട്ടുണ്ട്.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍
1 കാനം രാജേന്ദ്രന്‍ 2. കെ. പ്രകാശ്ബാബു 3. സത്യന്‍ മൊകേരി 4. ഇ. ചന്ദ്രശേഖരന്‍ 5. കെ. രാജന്‍6. പി. പ്രസാദ് 7. ജെ. ചിഞ്ചുറാണി 8. ജി.ആര്‍. അനില്‍ 9. രാജാജി മാത്യു തോമസ് 10. കെ.പി. രാജേന്ദ്രന്‍ 11. വി. ചാമുണ്ണി 12. പി. വസന്തം 13. പി.കെ. കൃഷ്ണന്‍ 14. എന്‍. അരുണ്‍ 15. ആര്‍. രമേഷ് 16. മാങ്കോട് രാധാകൃഷ്ണന്‍ 17. വി.പി. ഉണ്ണികൃഷ്ണന്‍ 18. എന്‍. രാജന്‍ 19. പള്ളിച്ചല്‍ വിജയന്‍ 20. അരുണ്‍ കെ.എസ് 21. മീനാങ്കല്‍ കുമാര്‍ 22. മനോജ് ബി. ഇടമന 23. പി.എസ്. ഷൗക്കത്ത് 24. രാഖി രവികുമാര്‍ 25. വിളപ്പില്‍ രാധാകൃഷ്ണന്‍ 26. മുല്ലക്കര രത്നാകരന്‍ 27. കെ.ആര്‍. ചന്ദ്രമോഹനന്‍ 28. പി.എസ്. സുപാല്‍ 29. ആര്‍. രാമചന്ദ്രന്‍ 30. ആര്‍. രാജേന്ദ്രന്‍ 31. ആര്‍. ലതാദേവി 32. കെ. രാജു 33. ചിറ്റയം ഗോപകുമാര്‍ 34. ആര്‍. വിജയകുമാര്‍ 35. എസ്. വേണുഗോപാല്‍ 36. ജി. ലാലു 37. സാം കെ. ദാനിയേല്‍ 38. ആര്‍.എസ്. അനില്‍ 39. എം.എസ്. താര 40. എ.പി. ജയന്‍ 41. മുണ്ടപ്പള്ളി തോമസ് 42. പി.ആര്‍. ഗോപിനാഥന്‍ 43. ടി.ജെ. ആഞ്ചലോസ് 44. പി.വി. സത്യനേശന്‍ 45. ജി. കൃഷ്ണപ്രസാദ് 46. ദീപ്തി അജയകുമാര്‍ 47. എസ്. സോളമന്‍ 48. കെ. ചന്ദ്രനുണ്ണിത്താന്‍ 49. ടി.ടി. ജിസ്‌മോന്‍ 50. ഡി. സുരേഷ് ബാബു 51. അഡ്വ. വി.ബി. ബിനു 52. സി.കെ. ശശിധരന്‍ 53. അഡ്വ. പി.കെ. സന്തോഷ് കുമാര്‍ 54. ഒ.പി.എ. സലാം 55 ലീനമ്മ ഉദയകുമാര്‍56. കെ. സലിംകുമാര്‍ 57. കെ.കെ. ശിവരാമന്‍ 58. ജയാ മധു 59. എം.വൈ. ഔസേപ്പ് 60. വി.കെ. ധനപാല്‍ 61. ജോസ് ഫിലിപ്പ് 62. കെ.എം. ദിനകരന്‍ 63. കെ.കെ. അഷ്‌റഫ് 64. കമലാ സദാനന്ദന്‍ 65. ബാബുപോള്‍ 66. ടി. രഘുവരന്‍ 67. പി.കെ. രാജേഷ് 68. ശാരദ മോഹനന്‍ 69. സി.എന്‍. ജയദേവന്‍70. കെ.കെ. വത്സരാജ് 71. ടി.ആര്‍. രമേശ്കുമാര്‍ 72. പി. ബാലചന്ദ്രന്‍ 73. വി.എസ്. സുനില്‍കുമാര്‍ 74. ഷീല വിജയകുമാര്‍ 75. കെ.ജി. ശിവാനന്ദന്‍ 76. കെ.പി. സന്ദീപ് 77. രാഗേഷ് കണിയാംപറമ്പില്‍ 78. കെ.പി. സുരേഷ് രാജ് 79. വിജയന്‍ കുനിശ്ശേരി 80. ജോസ് ബേബി81. സുമലത മോഹന്‍ദാസ് 82. ടി. സിദ്ധാർഥന്‍ 83. പി.പി. സുനീര്‍ 84. പി.കെ. കൃഷ്ണദാസ് 85. അജിത് കൊളാടി 86. ഇ. സെയ്തലവി 87. കെ. പ്രഭാകരന്‍ 88. ഷാജിറ മനാഫ് 89. ടി.വി. ബാലന്‍ 90. ഇ.കെ. വിജയന്‍ 91. എം. നാരായണന്‍ 92. കെ.കെ. ബാലന്‍ 93. ഇ.ജെ. ബാബു 94. വിജയന്‍ ചെറുകര 95. സി.എന്‍. ചന്ദ്രന്‍ 96. അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി 97. സി.പി. സന്തോഷ്‌കുമാര്‍ 98. സി.പി. ഷൈജന്‍ 99. സി.പി. ബാബു 100. അഡ്വ. ഗോവിന്ദന്‍ 101. ടി. കൃഷ്ണന്‍.
കാന്‍ഡിഡേറ്റ് മെംബര്‍മാര്‍
01. പി. കബീര്‍ 02. എ.എസ്. ആനന്ദ്കുമാര്‍ 03. ആര്‍. സജിലാല്‍ 04. ജി. ബാബു 05. ഹണി ബഞ്ചമിന്‍ 06. ഡി. സജി 07. ശുഭേഷ് സുധാകരന്‍ 08. ഷീന പറയങ്ങാട്ടില്‍ 09 ഒ.കെ. സെയ്തലവി 10. ടി.കെ. രാജന്‍ മാസ്റ്റര്‍
കൺട്രോൾ കമീഷൻ
1. സി.പി. മുരളി 2. എം.വി. വിദ്യാധരൻ 3. ആർ. സുശീലൻ . സോളമൻ വെട്ടുകാട് 5. അഡ്വ. മോഹൻദാസ് 6. എസ്. ശിവശങ്കരൻ നായർ 7. പി.കെ. മൂർത്തി8. ഇ.കെ. ശിവൻ 9. വി.എസ്. പ്രിൻസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.