Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2022 6:44 PM IST Updated On
date_range 24 July 2022 6:44 PM ISTആനിക്കെതിരെ കാനം; മണി വിഷയത്തിൽ ആനി രാജയെ സംരക്ഷിക്കേണ്ടതില്ല
text_fieldsbookmark_border
Listen to this Article
എം.എം മണിയുമായുള്ള വിവാദത്തിൽ സി.പി.ഐ ദേശീയ നേതാവ് ആനി രാജക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. മണിയുമായുള്ള വിഷയത്തിൽ ആനിയെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് കാനം അറിയിച്ചു. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കേരള നേതൃത്വത്തിന്റെ അഭിപ്രായം തേടണം എന്നും കാനം പറഞ്ഞു. കെ.കെ രമ എം.എൽ.എക്കെതിരായി എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മണിക്കെതിരെ ആനി രാജ രംഗത്തെത്തിയിരുന്നു. ഇതുസംബനധിച്ചാണ് കാനത്തിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story