ചീഫ് സെക്രട്ടറിയുടെ ആഹ്വാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി –കാനം
text_fieldsതിരുവനന്തപുരം: ഇംഗ്ലീഷ് പത്രത്തിലെ ലേഖനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് മാവോവാ ദികളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ െന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ. രണ്ട് ദിവസമായി മുഖപത്രമായ ‘ജന യുഗ’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചീഫ്സെക്രട്ടറിെക്കതിരെ രൂക്ഷവിമർശ നം ആവർത്തിച്ചത്.
സംസ്ഥാനത്തെ ഏറ്റവും ഉന്നതപദവിയിലിരിക്കുന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥിതിെയക്കുറിച്ചുള്ള ഉത്തമേബാധ്യമുണ്ടാവേണ്ടതാണെന്ന് ശനിയാഴ്ച പ്രസിദ്ധീകരിച്ച ‘ശിക്ഷ വിധിക്കേണ്ടത് കോടതിയാണെ’ന്ന ലേഖനത്തിൽ പറഞ്ഞു. ‘രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് കടകവിരുദ്ധമായ നിലപാട് സ്വീകരിക്കാൻ ആർക്കും അവകാശമില്ല.
നഗരങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകരും മറ്റും നഗര നക്സലുകളാണെന്ന സംഘ്പരിവാർ നിലപാടിലാണ് ടോം ജോസ് എത്തിച്ചേരുന്നത്.
കേരളം മാവോവാദികളുടെ സുരക്ഷിത അഭയസ്ഥാനമെന്ന് ചീഫ് സെക്രട്ടറി തന്നെ പ്രസ്താവന നടത്തുന്നത് വിരോധാഭാസമാണ്. മാവോവാദി ഏറ്റുമുട്ടൽ കൊലപാതകക്കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കെ ഏറ്റുമുട്ടൽകൊലയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി പത്രത്തിൽ ലേഖനം എഴുതിയത് കോടതിയലക്ഷ്യമാണ്.
മാവോവാദികൾക്ക് ഇന്ത്യയിലെ ഏതൊരു പൗരനും അവകാശപ്പെട്ട മനുഷ്യാവകാശങ്ങൾ ഇല്ല എന്ന് പ്രസ്താവിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഉദ്യോഗസ്ഥരിൽ നിയമവിരുദ്ധ അഭിപ്രായരൂപവത്കരണത്തിനും ഇത് ഇടയാക്കുമെന്നും കാനം ലേഖനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.