ഭൂപരിഷ്കരണത്തിന്‍റെ ക്രെഡിറ്റിന് ആരും ശ്രമിക്കേണ്ട -മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം
text_fieldsസൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും അർഹർക്ക് അർഹമായ സ്ഥാനം നൽകണമെന്നും സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്ക്കരണത്തിെൻറ 50ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണ ബിൽ നിയമമായത് സി. അച്യുതമേനോെൻറ കാലത്താണ്. അതിെൻറ ക്രെഡിറ്റ് ആരും പങ്കിടേണ്ടതില്ല. ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകി നിയമമാക്കിയത് അച്യുതമേനോൻ സർക്കാർ ആണ്. 1970 രാഷ്ട്രപതി അംഗീകരിച്ച് നിയമം ആവുന്നത് അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. ‘ചരിത്രം പഠിക്കുന്നത് നല്ലതാണ്. പലതരത്തിൽ പഠിക്കണം. വായിച്ചു പഠിക്കുന്നതാണ് കൂടുതൽ നല്ലത്’; ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ മറുപടിയായി കാനം പറഞ്ഞു.
ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ പൊതു പൈതൃകമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തിൽ ആര്, എന്ത്, എപ്പോൾ, എങ്ങനെ എന്ന കാര്യമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്ക് നൽകുന്നത് പൂർത്തിയാക്കാനായിട്ടില്ല. ദലിതർക്ക് ഭൂമി നൽകാനായിട്ടില്ല. ഇതിന് പരിഹാരം കാണണം. ഇക്കാര്യത്തിൽ പരാജയപ്പെട്ടത് വിമോചന സമരം മൂലമാണ്. മാത്രമല്ല ഭൂപരിഷ്കരണത്തിെൻറ ഫലമായി പ്രതീക്ഷിച്ച ഉൽപാദന വിപ്ലവം കേരളത്തിലുണ്ടായില്ല. കാലാവധി കഴിഞ്ഞ പ്ലാേൻറഷൻ അടക്കമുള്ള പാട്ടഭൂമികൾ എങ്ങനെ തിരിച്ചുപടിക്കാം എന്നതും 50 വർഷം കഴിയുേമ്പാൾ ചിന്തിക്കേണ്ടതാണ്. വകുപ്പിൽ തളച്ചിടാതെ കൃഷിയെ ജനകീയവത്കരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിെൻറ പിന്തുണയോടെ സി. അച്യുതമേനോൻ നേതൃത്വം നൽകിയ സർക്കാറാണ് കേരളത്തിലെ ഏറ്റവും മികച്ച സർക്കാറെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. മന്ത്രിസഭയിലെ രാഷ്ട്രീയ സംവിധാനത്തിെൻറ ഇടെപടലാണ് മികച്ച ഭരണം കാഴ്ചവെക്കാൻ അവർക്കായത്. ഭൂപരിഷ്ക്കരണം നടപ്പാക്കി 50 വർഷങ്ങൾ കഴിയുേമ്പാൾ ഭൂമാഫിയ എന്ന പേരിൽ പുതിയ ജന്മികൾ രൂപപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ഇ. ചന്ദ്രശേഖരൻ, ചീഫ് വിപ്പ് കെ. രാജൻ, പി. ബാലചന്ദ്രൻ, എ.കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.