പ്രതിഷേധിക്കാൻ പോയിട്ടല്ലേ അടിമേടിച്ചത് -കാനം
text_fieldsതിരുവനന്തപുരം: എൽദോ എബ്രഹാം എം.എൽ.എയെയും ജില്ലസെക്രട്ടറി കെ. രാജുവിനെയും പ്രവർത്തകരെയും പൊലീസ് വീടുകയറി ആക്രമിച്ചതല്ലെന്നും തങ്ങൾ പ്രതിഷേധിക്കാൻ പോയിട്ടല്ലേ അടിമേടിച്ചതെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സമരമുഖത്ത് അങ്ങനെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക ുശേഷം മാധ്യമപ്രവർത്തകരോടായിരുന്നു കാനത്തിെൻറ പ്രതികരണം.
വിമർശിക്കുന്നവർക്ക് വിമർശിക്കാൻ അവകാശമ ുണ്ട്. പാർട്ടി പ്രവർത്തകർെക്കതിരെ അക്രമം ഉണ്ടായതിൽ സി.പി.െഎ ചെയ്യേണ്ടത് കൃത്യമായി ചെയ്തു. അതിെൻറ അടിസ ്ഥാനത്തിലാണ് കലക്ടറോട് റിപ്പോർട്ട് തേടിയത്. അതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കാം. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സി.പി.െഎ. ഒരു സർക്കാറിെൻറ ഭാഗമായതിനാൽ ബാലൻസ് ചെയ്ത് മാത്രമേ ഞങ്ങൾക്ക് പ്രവർത്തിക്കാനാവൂ. കെ.ഇ. ഇസ്മയിൽ ശക്തമായി പ്രതികരിച്ച കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ തനിക്ക് ഇങ്ങെനയേ പ്രതികരിക്കാൻ പറ്റൂവെന്നായിരുന്നു കാനത്തിെൻറ മറുപടി.
െഎ.ജി ഒാഫിസ് മാർച്ച് പ്രാദേശികമായി തീരുമാനിച്ച കാര്യമാണ്. പ്രതിപക്ഷകക്ഷികൾക്ക് മാത്രമല്ല, എല്ലാവർക്കും പൊലീസിന് തെറ്റുപറ്റിയാൽ ചൂണ്ടിക്കാണിക്കാം. പൊലീസ് ചെയ്യുന്ന എല്ലാക്കാര്യത്തെയും സർക്കാർ പിന്തുണക്കാറില്ല. അങ്ങനെയെങ്കിൽ ഉരുട്ടിക്കൊലയിൽ പൊലീസിെനതിരെ എന്തിന് കേെസടുത്തു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എത്ര ലക്ഷം ആളുകൾക്ക് വഴിയിൽ ഇറങ്ങേണ്ടിവന്നു. ഇപ്പോൾ അതൊന്നും വേണ്ടിവന്നില്ലല്ലോ. പക്ഷേ, മാധ്യമങ്ങൾ അതൊന്നും കാണില്ല. എം.എൽ.എയെ തിരിച്ചറിഞ്ഞില്ലേയെന്നും എന്തിന് തല്ലിയെന്നും തന്നോടല്ല, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.െഎയോട് ചോദിക്കണം. സമരം അക്രമത്തിലെത്തിയാൽ പൊലീസ് അടിക്കുമെന്ന് മന്ത്രിസഭയോഗത്തിൽ താൻ പറെഞ്ഞന്ന വാർത്ത എ.കെ. ബാലൻ ബുധനാഴ്ചതന്നെ നിേഷധിെച്ചന്നും കാനം പറഞ്ഞു.
കാനത്തിെൻറ അറിവോടെയെന്ന് പി. രാജു; അസ്വാഭാവികതയില്ലെന്ന് എൽദോ എബ്രഹാം
കൊച്ചി/മൂവാറ്റുപുഴ: ഞാറക്കല്‍ സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ അറിവോടെയെന്ന് എറണാകുളം ജില്ല സെക്രട്ടറി പി. രാജു. കാനം നടത്തിയ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. വെള്ളിയാഴ്ച കാര്യങ്ങള്‍ നേരില്‍ക്കണ്ട് േബാധ്യപ്പെടുത്തുമെന്നും രാജു പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല, അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടാണെന്ന കാനത്തിെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാജു.
കാനം പറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു എൽദോ എബ്രഹാം എം.എൽ.എയുടെ പ്രതികരണം. സമരമുഖത്താവുമ്പോൾ ചിലപ്പോൾ ലാത്തിയടിയുണ്ടാവും, ഇതിൽ വേറെ അർഥം കാണേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ഉദ്ദേശിച്ചതെന്ന് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രസ്താവനയിൽ മറ്റ് വ്യാഖ്യാനങ്ങളൊന്നും വേണ്ടെന്നും സമരത്തെ കാനം തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.