Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടിയേരിയുടെ...

കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം ഗൗരവമുള്ളത്; നടപടിയെടുക്കട്ടെ -കാനം

text_fields
bookmark_border
Kanam Rajendran
cancel

തിരുവനന്തപുരം: കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്നും നിയമപരമായി നടപടിയെടുക്കട്ടെയന്നും കാനം രാജേന്ദ്രൻ. എന്നാൽ, മുഖ്യമന്ത്രിക്കും സ്പീക്കർക്കും സർക്കാറിനുമെതിരായ കസ്റ്റംസിൻെറ നീക്കത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. കസ്റ്റംസിൻെറ ഇടപെടൽ രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് കാനം വ്യക്തമാക്കി.

യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന്​ ഉപയോഗിച്ചത്​ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്​റ്റംസ്​ അറിയിച്ചത്. സ്വർണക്കടത്ത്​ വിവാദമാകുംവരെ വിനോദിനി ഈ ഫോൺ ഉപയോഗിച്ചുവെന്നാണ്​ കസ്റ്റംസ്​ പറയുന്നത്​. കോൺസൽ ജനറലിന്​ നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ്​ പരിശോധിക്കും.

അതേസമയം, ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്​സിംകാർഡ് കസ്റ്റംസ്​ കണ്ടെത്തിയെന്നാണ്​ വിവരം. സന്തോഷ്​ ഈപ്പനെ ഫോണിൽ നിന്ന്​ വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendranvinodini balakrishnan
Next Story