കാർട്ടൂൺ വിവാദം: മന്ത്രി ബാലെൻറ നിലപാടിനെതിരെ വീണ്ടും കാനം
text_fieldsകൊച്ചി: ലളിതകല അക്കാദമി കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ. ബാലനെതിരെ സ ി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജൂറി തീരുമാനിച്ച് പുരസ്കാരം നിശ്ചയിച്ച ാല് കൊടുക്കാനുള്ള അധികാരവും അക്കാദമിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലളിതകല അക്കാദമി സ്വയംഭരണാവകാശ സ്ഥാപനമാണ്. അവരെടുത്ത തീരുമാനം ശരിയാണ്.
അവാര്‍ഡ് പുനഃപരിശോധിക്കാൻ പറയാനുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ആര്‍ക്കൊക്കെ അവാര്‍ഡ് നൽകണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാൽ പോരെ.ഇക്കാര്യത്തിൽ മന്ത്രിക്ക് അധികാരമില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അക്കാദമി സ്വതന്ത്രമായി എടുത്ത തീരുമാനമാണ് പുരസ്കാരനിർണയം. അത് അംഗീകരിക്കാനുള്ള മനസ്സുണ്ടാകുകയാണ് എല്ലാവര്ക്കും വേണ്ടത്.കാനം പറഞ്ഞു.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപരമായ കാര്യങ്ങളില്‍ അക്കാദമികള്‍ക്ക് നിര്‍ദേശം നല്കാന് സര്‍ക്കാറിന് അധികാരമുണ്ടെന്നും കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്നും കഴിഞ്ഞദിവസം സാംസ്കാരിക മന്ത്രി എ.കെ. ബാലന് പറഞ്ഞിരുന്നു. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡനപരാതിയിൽ രാഷ്ട്രീയ പാർട്ടികള്‍ പ്രതികരിക്കേണ്ടതില്ലെന്നും അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരാതിയില്‍ കേസുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.