Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളി...

അതിരപ്പിള്ളി പദ്ധതിക്കായി ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണം -കാനം രാ​േജന്ദ്രൻ

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതിക്കായി ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണം -കാനം രാ​േജന്ദ്രൻ
cancel

കോഴിക്കോട്​: അതിരപ്പിള്ളി പദ്ധതിക്ക് ഇതുവരെ ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണമെന്നും​ പദ്ധതിയിൽ സി.പി.ഐക്കുള്ള വിയോജിപ്പിൽ മാറ്റമില്ലെന്നും സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള ഇലക്​​ട്രിസിറ്റി ഒാഫിസേഴ്​സ്​ ഫെഡറേഷൻ 15ാം സംസ്ഥാന സമ്മേളനത്തി​​​െൻറ പ്രതിനിധി സ​േമ്മളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുതി പദ്ധതികൾ​െക്കതിരെ ആർക്ക് ഇഷ്​ടപ്പെട്ടാലും ഇല്ലെങ്കിലും സി.പി.ഐ നിലകൊള്ളും. കമ്യൂണിസ്​റ്റുകാർ പരിസ്ഥിതി സംരക്ഷകരാണ്. പ്രകൃതിയെ ചൂഷണം ചെയ്യരുതെന്ന്  മാർക്സ്  ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ജലവൈദ്യുതി പദ്ധതികൾക്കു​ പിന്നാലെ മാത്രം പോവാതെ പുതിയ ​സ്രോതസ്സുകൾ ക​ണ്ടെത്തേണ്ടിയിരിക്കുന്നു. പുതിയ കാലത്ത് സൗരോർജമാണ്  അഭികാമ്യം.  വികസനമെന്നത്​ ഷോപ്പിങ്​ മാളോ മേൽപാലങ്ങ​േളാ മത്രമല്ല. ജനങ്ങളു​െട അടിസ്ഥാന സൗകര്യങ്ങളാകണം വികസനത്തി​​​െൻറ പ്രഥമ പരിഗണന. 

കേരളത്തി​​​െൻറ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്​. ഇലക്​ട്രിസിറ്റി ​െറഗുലേറ്ററി കമീഷ​ൻ  സാമൂഹിക ബാധ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ച്​ ലാഭേച്ഛയോടെയാണ്​  പ്രവർത്തിക്കുന്നത്. വൈദ്യുതി ഉൽപാദന-വിതരണ മേഖലയിൽ കാലാനുസൃതമായ പരിഷ്​കാരങ്ങളാണ്​ നടപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.​െഎ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻറ്​ എസ്​. വിജയൻ അധ്യക്ഷത വഹിച്ചു. സിപി.​െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എം.പി. ഗോപകുമാർ, പി. ബാലകൃഷ്​ണപ്പിള്ള, ടി. സജീന്ദ്രൻ, ​െക.വി. സൂരി, പി. വിജയരാഘവൻ എന്നിവർ സംസാരിച്ചു. വൈകീട്ട്​ നടന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്​ഘാടനം ചെയ്​തു. സ്വാഗതസംഘം ചെയർമാൻ നാരായണൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, കെ.ജി. മധുകുമാർ, ടി. ശ്രീഹരി എന്നിവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsAthirapilliHydro electric power plant
News Summary - Kanam Rajendran on Athirapilli Hydro electric power plan- Kerala news
Next Story