Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ നടപടി...

ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധം -കാനം

text_fields
bookmark_border
ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധം -കാനം
cancel

കോഴിക്കോട്: തിരുവനന്തപുരത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ഗവർണർ പി. സദാശിവത്തി​​െൻറ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നാണ് താൻ മനസ്സിലാക്കുന്നത്​. ഭരണഘടനയെക്കുറിച്ച്​ നന്നായി അറിയുന്ന ആളാണ്​ ഗവർണർ. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലി​​െൻറ നിർദേശമനുസരിച്ച്​ പ്രവർത്തിക്കേണ്ടയാളാണ്​ ഗവർണറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തിരുവനന്തപുരത്തെ സമാധാനചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഗ്രാമീണഭാഷയായിരിക്കാമെന്നും അത് വലിയ വിഷയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി ഏത്​ സാഹചര്യത്തിലും രീതിയിലുമാണ് പറഞ്ഞതെന്ന് അറിയില്ല. പുറത്തുപോവാൻ പലതരത്തിൽ പറയാം. മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ അദ്ദേഹം തന്നെ വിശദീകരിക്കുമെന്നാണ്​ മനസ്സിലാക്കുന്നത്​. എപ്പോഴും അച്ചടിഭാഷയിൽ ഒരാൾക്ക്​ കാര്യങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newskerala governorgovernor p sadasivammalayalam news
News Summary - Kanam Rajendran Attacks Governor-Kerala news
Next Story