Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടങ്ങളെ...

അപകടങ്ങളെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റരുത് ​-കാനം

text_fields
bookmark_border
അപകടങ്ങളെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റരുത് ​-കാനം
cancel

മാവേലിക്കര: കേരള കോണ്‍ഗ്രസ്-എമ്മി​​​െൻറ ഇടതുമുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്ത്​ വീണ്ടും സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അപകടങ്ങളെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റരുതെന്ന്​ അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്‍.ഡി.എഫ് വിട്ടുപോയവരെ മുന്നണിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണ്​. അല്ലാതെ അപകടകാരികളായവരെ രക്ഷിക്കാൻ എൽ.ഡി.എഫ് ആംബുലന്‍സുമായി ചെല്ലണമെന്ന് ആരും നിര്‍ബന്ധിക്കേണ്ട. സി.പി.ഐ ജില്ല സമ്മേളനത്തി​​​െൻറ പ്രതിനിധി സമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ഐക്യത്തി​​​െൻറ നിലപാടിലൂന്നിയ രാഷ്​ട്രീയ കാഴ്​ചപ്പാടാണ് സി.പി.ഐക്കുള്ളത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ മറ്റാരേക്കാളും മുന്നിൽ സി.പി.ഐ ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍, മുന്നണിയെ ദുര്‍ബലമാക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്ന്​ ഉണ്ടായാലും അതിനെതിരെയും സി.പി.ഐ ഉണ്ടാകും. 

ഇടതുപക്ഷ പാര്‍ട്ടികളുടെ മുഖ്യശത്രു ബി.ജെ.പിയും സംഘ്​പരിവാര്‍ ശക്തികളുമാണ്. അവരെ പ്രതിരോധിക്കാന്‍ എൽ.ഡി.എഫി​​​െൻറ ജനകീയ അടിത്തറ ശക്തമാക്കണം. സി.പി.എം ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടും എന്ന് സി.പി.ഐ കരുതുന്നില്ല. ദുര്‍ബലമാകാതിരിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടത് അവരാണ്. സി.പി.ഐ ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടും എന്ന ചിന്തയും ഉണ്ടാവരുത്.യോഗത്തിൽ ടി.ജെ. ആഞ്ചലോസ്​, മന്ത്രി പി. തിലോത്തമൻ, സത്യൻ മൊകേരി, സി. ദിവാകരൻ എം.എൽ.എ, പി. പ്രസാദ്​, പി.കെ. മേദിനി, എസ്​. സോളമൻ എന്നിവർ സംസാരിച്ചു.


കെ.എം. മാണി: എൽ.ഡി.എഫ്​ തീരുമാനിക്കുന്നതു വരെ സി.പി.​െഎക്ക്​ സ്വന്തം അഭിപ്രായം പറയാം -ബേബി ജോൺ
തൃശൂർ: കെ.എം. മാണിക്ക്​ ഇടതുമുന്നണിയിൽ പ്രവേശനം നൽകുന്ന കാര്യം മുന്നണി തീരുമാനിക്കുന്നതുവരെ സി.പി.​െഎക്ക്​ സ്വന്തം അഭിപ്രായം പറയാമെന്ന്​ സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ബേബി ജോൺ. മുന്നണിക്ക്​ അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന്​ സി.പി.​െഎ വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇൗമാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സി.പി.എം സമ്മേളന പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി ജോൺ.

സമ്മേളനത്തി​​​െൻറ ഭാഗമായി 23ന്​ വി.എസ്​. അച്യുതാനന്ദ​​​െൻറ അധ്യക്ഷതയിൽ എസ്​. രാമചന്ദ്രൻ പിള്ള ഉദ്​ഘാടനം ചെയ്യുന്ന ‘കേരളം ഇന്നലെ, ഇന്ന്​, നാളെ’ സെമിനാറിൽ സി.പി.​െഎ സംസ്​ഥാന സെ​ക്രട്ടറി കാനം രാജേന്ദ്രനൊപ്പം കെ.എം. മാണിയും ആർ. ബാലകൃഷ്​ണപിള്ളയും പ​െങ്കടുക്കുന്നുണ്ട്​. ഞായറാഴ്​ച മുതൽ 24 വരെ നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ്​, ബി.ജെ.പി പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല. മാണിയെ ഉൾക്കൊള്ളുകയും കോൺഗ്രസിനെയും ബി.ജെ.പിയെയും മാറ്റി നിർത്തുകയും ചെയ്യുന്നത്​ എന്തുകൊണ്ടെന്ന ചോദ്യ​ത്തോട്​ പ്രതികരിക്കുകയായിരുന്നു ബേബി ജോൺ.

മാണി സി.പി.എം ഒരുക്കുന്ന വേദി പ​ങ്കിടുന്നത്​ ആദ്യമല്ല. പാലക്കാട്​ പ്ലീനത്തി​​​െൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലും പ​െങ്കടുത്തിട്ടുണ്ട്​. മാണിയെ ഒഴിവാക്കാനുള്ള കാരണമൊന്നുമില്ല. കോൺഗ്രസിനെ പ​െങ്കടുപ്പിക്കുന്നതിൽ വിരോധമില്ല, പക്ഷെ പരിമിതിയുണ്ട്​. ഇതൊരു ​െഎക്യമുന്നണി രൂപവത്​കരണമല്ല, സംവാദ സദസ്സാണ്​. അതി​​​െൻറ നല്ല നടത്തിപ്പിന്​ സഹായകരമായവരെയാണ്​ പ​െങ്കടുപ്പിക്കുന്നത്​.

കോൺഗ്രസിനും ബി.ജെ.പിക്കും കൽപ്പിക്കുന്ന അകലത്തിനും മാണിക്ക്​ കൽപ്പിക്കുന്ന അകലത്തിനും വ്യത്യാസമുണ്ട്​. മാണിയുടെ കാര്യത്തിൽ ഇടതുമുന്നണിയിൽ ഒാരോ കക്ഷിക്കും സ്വന്തം അഭിപ്രായം പറയാം. പക്ഷെ, അത്​ മുന്നണി ഒരു തീരുമാനം എടുക്കുന്നതു വരെ മാത്രമാണ്​. തീരുമാനമാകു​േമ്പാൾ ഒറ്റ അഭിപ്രായമെ കാണുകയുള്ളൂ. കാനം മാണിക്കൊപ്പം പരിപാടിയിൽ പ​െങ്കടുക്കും. ഇൗ തർക്കം നിൽക്കു​േമ്പാഴും അവർ പലയിടത്തും വേദി പ​ങ്കിടുന്നുണ്ടെന്നും ബേബി ജോൺ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsmalayalam news
News Summary - Kanam Rajendran- CPI - Kerala news
Next Story