സി.പി.എം സി.പി.െഎയെ ഒക്കത്തിരുത്തി ഓമനിക്കണം –കാനം
text_fieldsനെടുങ്കണ്ടം (ഇടുക്കി): എൽ.ഡി.എഫ് ശക്തിപ്പെടുമ്പോൾ തോളിലിരുന്ന് ചെവി കടിക്കാനല്ല, സി.പി.െഎയെ ഒക്കത്തിരുത്തി ഓമനിക്കണമെന്ന ചിന്തയാണ് സി.പി.എമ്മിന് വേണ്ടതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നെടുങ്കണ്ടത്ത് സി.പി.െഎ ഇടുക്കി ജില്ല സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണ് സി.പി.െഎ. സി.പി.എം ദുർബലപ്പെടണമെന്ന് സി.പി.െഎക്ക് ആഗ്രഹമില്ല. സി.പി.എമ്മിന് സെക്രേട്ടറിയറ്റിനുള്ളിൽ കയറാനാകാതെ ചുറ്റും നടന്ന കാലമുണ്ടായിരുന്നു. സി.പി.െഎയെ പുറത്താക്കണമെന്ന് പറയുന്നവർ ഈ ചരിത്രം പരിശോധിക്കണം. സി.പി.െഎ ദുർബലപ്പെട്ടാൽ മുന്നണി ശക്തിപ്പെട്ടോളും എന്ന ചിന്തയിലേക്ക് പോകരുതെന്നാണ് തെൻറ സഹോദരന്മാരോട് പറയാനുള്ളത്. ചില പാർട്ടികൾ മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ധരിച്ച് തങ്ങൾ പിന്തുണ തരാം എന്നുപറഞ്ഞ് വരുന്നുണ്ട്. അപേക്ഷ ക്ഷണിക്കാതെ ആളെ എടുക്കുന്ന സ്വഭാവം ഇടതു മുന്നണിക്കില്ല. മുന്നണി വിട്ടുപോയവർ നിലപാട് തിരുത്തി തിരികെയെത്തട്ടെ. മുഖ്യശത്രുവിനെ എതിർക്കുന്നവരോട് കൂട്ടുകൂടുന്നതിന് അവരുടെ ജാതകം നോക്കേണ്ട ആവശ്യമില്ല. രാജ്യത്തിെൻറ മുഖ്യശത്രു ആർ.എസ്.എസും ബി.ജെ.പിയും സംഘ്പരിവാറുമാണ് - കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.