പാര്‍ട്ടികളാണ് മന്ത്രിമാരെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും -കാനം
text_fieldsതിരുവനന്തപുരം∙ പാർട്ടികളാണ് സാധാരണ ഗതിയിൽ മന്ത്രിമാരെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന പരാമര്‍ശം ഗൗരവമേറിയതാണ്. മന്ത്രിമാർ പാർട്ടിയെ നിയന്ത്രിക്കാൻ തുടങ്ങിയാൽ ഇങ്ങനെയൊക്കെയിരിക്കും. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതിയുടെ പരാമർശങ്ങൾ ഗൗരവതരമാണ്. തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റാരോടും കൂടിയാലോചിക്കാതെ അദ്ദേഹത്തിനു തീരുമാനമെടുക്കാം. മുന്നണി മര്യാദയുടെ ഭാഗമായി മറ്റൊരു പാർട്ടിയെക്കുറിച്ചു പരസ്യമായി പുറത്തുപറയാൻ തയാറല്ല. യോഗത്തിൽ അതുന്നയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.
അതിരൂക്ഷ ഭാഷയിലാണ് ഹൈകോടതി താമസ് ചാണ്ടിയെ വിമർശിച്ചത്. നിയമത്തെ മാനിക്കുന്നുവെങ്കില്‍ ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെ പോലെ വിഷയത്തെ സമീപിക്കണം. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം െചയ്ത് ഹര്‍ജി നല്‍കിയ മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തം ഇല്ലായ്മയെന്നും കോടതി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.