മുഖ്യമന്തിയുടെ യോഗം ബഹിഷ്കരിച്ച റവന്യൂ മന്ത്രി കാനത്തിനൊപ്പം കോട്ടയത്ത്
text_fieldsകോട്ടയം: മുഖ്യമന്ത്രി വിളിച്ച മൂന്നാർ ഉന്നതതലയോഗം ബഹിഷ്കരിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രനുമായി ചർച്ചനടത്തിയും വിദ്യാഭ്യാസത്തിലെ മൂല്യത്തകർച്ചയെക്കുറിച്ച് വാചാലനായും ശനിയാഴ്ച കോട്ടയത്ത്. യോഗത്തിൽനിന്ന് പാർട്ടി നിർദേശപ്രകാരം വിട്ടുനിന്ന മന്ത്രി സി.പി.െഎ അനുകൂല കോളജ് അധ്യാപകരുടെ സംഘടനയായ പ്രോഗ്രസിവ് ഫെഡറേഷൻ ഒാഫ് കോളജ് ടീച്ചേഴ്സിെൻറ കോട്ടയെത്ത വാർഷിക പഠനക്യാമ്പിൽ പെങ്കടുത്തു.
രാവിലെ ഒമ്പതോടെ കോട്ടയം ടി.ബിയിൽ മന്ത്രി ഒരുമണിക്കൂറോളം കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനും എത്തി. ചർച്ചയിൽ മൂന്നാർ വിഷയമായില്ലെന്ന് രഞ്ജിത് തമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ കൈയേറ്റം ഒഴിപ്പിക്കലിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. മൂന്നാർ കൈയേറ്റം സംബന്ധിച്ച യോഗങ്ങളിൽ വേണ്ടിവന്നാൽ ഇനി പങ്കെടുക്കും. ശനിയാഴ്ച ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ എന്തൊക്കെയാണ് മനസ്സിലാക്കിയശേഷം ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടില്ല. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തത് മറ്റു പരിപാടികൾ മൂലമാണ്.
കോട്ടയത്തെ പരിപാടി നേരേത്ത തീരുമാനിച്ചതാണ്. അതിനാലാണ് തിരുനന്തപുരത്ത് എത്താൻ കഴിയാതിരുന്നത്. തിരുവനന്തപുരത്തെ യോഗം അപ്രധാനമെന്ന് താൻ പറഞ്ഞിട്ടില്ല. സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ നടന്ന പഠനക്യാമ്പ് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.