മാണി ബന്ധം: നിലപാടിൽ മാറ്റമില്ലെന്ന് കാനം
text_fieldsതിരുവനന്തപുരം: കെ.എം മാണിയുമായി നിലവിൽ സഹകരിക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂരിൽ വിജയിക്കാൻ മാണിയുടെ വോട്ട് ആവശ്യമില്ല. മാണിയില്ലാതെയാണ് ചെങ്ങന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ പലതവണ വിജയിച്ചിട്ടുണ്ട്. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. മാണിയുമായുള്ള ബന്ധത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും കാനം പറഞ്ഞു.
കെ.എം മാണിക്കെതിരായ പരസ്യപ്രതികരണം സി.പി.െഎ നേതാക്കൾ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു. പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നായിരുന്നു ദേശീയ നേതൃത്വത്തിെൻറ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മാണി വിഷയത്തിൽ നിലപാട് കൂടുതൽ ശക്തമാക്കി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.