Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകമുണ്ടായാൽ ഉടൻ...

കൊലപാതകമുണ്ടായാൽ ഉടൻ തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല -കാനം

text_fields
bookmark_border
Kanam Rajendran
cancel

തിരുവനന്തപുരം: മലമ്പുഴ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന സി.പി.എം ആരോപണം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതകമുണ്ടായാൽ ഉടൻ തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കാനം പറഞ്ഞു.

സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും നിയമസഭയിലുള്ള എല്ലാ കക്ഷികളും കൊലപാതകങ്ങൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.

ലോകായുക്ത ഓർഡിനൻസ് എൽ.ഡി.എഫിൽ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചർച്ച് ചെയ്ത് ധാരണയിലെത്തും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranPalakkad Murder
News Summary - Kanam Rajendran React to Palakkad Murder Case
Next Story