കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തിൽ ഐസക്കിനെ തള്ളി കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിൽ ഐസക്കിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി പരസ്യപ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു.
വിജിലൻസ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ല. ഇത്തരം പരിശോധനകൾ മന്ത്രിമാർ അറിയണമെന്നില്ലെന്നും മന്ത്രി പറഞ്ഞത് ചെയർമാനോ എംഡിയോ പറയേണ്ട കാര്യമാണെന്നും കാനം പറഞ്ഞു. വിഷയത്തിൽ ആദ്യമായാണ് സി.പി.ഐ പ്രതികരിക്കുന്നത്.
ധനമന്ത്രിയുടെ പരസ്യ പ്രസ്താവനയ്ക്കെതിരെ സി.പി.എമ്മിൽ തന്നെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജി.സുധാകരൻ, ഇ.പി.ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ മന്ത്രിമാരെല്ലാം ഐസക്കിന്റെ പ്രസ്താവന തള്ളിയിരുന്നു.
വിജിലന്‍സ് റെയ്ഡ് അടഞ്ഞ അധ്യായമെന്നും ഇനി ഇക്കാര്യത്തില്‍ ചർച്ചയുണ്ടാകില്ലെന്നും പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പറയാനുള്ള കാര്യങ്ങള്‍ പാർട്ടിയില്‍ പറയുമെന്ന് ഇന്നലെ തോമസ് ഐസക് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.