ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയത് എതിർക്കേണ്ടെന്ന് കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമനത്തെ എന്തിനാണ് എതിർക്കുന്നത്? വിചാരണ നേരിടുന്നവര്‍ക്കും കുറ്റപത്രത്തില്‍ ഉള്‍പെട്ടവര്‍ക്കും മാധ്യമങ്ങള്‍ എത്രത്തോളം സമയം നല്‍കുന്നുണ്ടെന്നും കാനം ചോദിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ധർണ സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം, ഒരിക്കൽ വകുപ്പ് തല നടപടിയെടുത്ത ഉദ്യോഗസ്ഥനെ വീണ്ടും പദവികളിൽ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.