സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരേ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പ് ദിനത്തിൽ മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാനം വിമർശിച്ചു.
സര്‍ക്കാരിനെതിരെ വേറൊന്നും ഉന്നയിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ശബരിമല വിഷയം ഇപ്പോഴും പറയുന്നത്. എല്ലാ വിശ്വാസവും സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചിരുന്നതെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.