Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2021 8:24 AM IST Updated On
date_range 22 March 2021 8:26 AM ISTശബരിമല: ഇടത് സർക്കാറിന്‍റെ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ
text_fieldsbookmark_border
കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഇടത് സർക്കാറിന്‍റെ സത്യവാങ്മൂലം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് തുടർന്നു പോവുകയാണെന്നും കാനം പറഞ്ഞു.
യുവതീ പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവർ അന്തിമ തീരുമാനമെടുക്കണം. സത്യവാങ്മൂലത്തിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
സ്ത്രീ-പുരുഷ സമത്വത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെ എന്നും ചാനൽ അഭിമുഖത്തിൽ കാനം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story