ഗവർണറുടെ വാർത്തസമ്മേളനം 'കോഴി കോട്ടുവാ ഇട്ടത് പോലെ' -കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവർണറുടെ വാര്‍ത്തസമ്മേളനം 'കോഴി കോട്ടുവാ ഇട്ടത് പോലെ'യാണെന്ന് കാനം പറഞ്ഞു.
11.30ന് എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോള്‍ ലോകം അവസാനിക്കാന്‍ പോവുകയാണെന്നാണ് കരുതിയതെന്ന് കാനം പരിഹസിച്ചു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പുറത്തു വിട്ടതിലൂടെ ഗവര്‍ണര്‍ ഭരണഘടനയെ ലംഘിച്ചുവെന്നും ഇത് വളരെ ഗൗരവമുള്ള വിഷയങ്ങളായി പരിഗണിക്കണമെന്നും കാനം പറഞ്ഞു.
11.30ന് എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി ലോകം അവസാനിക്കാന്‍ പോവുകയാണെന്ന്. എന്നാല്‍ കോഴി കോട്ടുവാ ഇട്ടത് പോലെയായി. വളരെ ബാലിശമായ പ്രസ്താവനകള്‍. ഗവര്‍ണറുടെ അധികാരങ്ങള്‍ ഭരണഘടനയില്‍ പറയുന്നുണ്ട്. 154 മുതല്‍ 164 വരെ. അതില്‍ 163ാം അനുച്ഛേദത്തില്‍ പറയുന്നത് ഗവര്‍ണറുടെ പ്രവര്‍ത്തനത്തെ സഹായിക്കാനും അഡൈ്വസ് ചെയ്യാനും ഒരു കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സും ചീഫ് മിനിസ്റ്റേഴ്‌സും വേണം എന്നാണ്. അല്ലാതെ ഗവര്‍ണര്‍ പറയുന്നത് അനുസരിക്കാനല്ല മന്ത്രിസഭ. അദ്ദേഹം ഭരണഘടനയെപിടിച്ച് ആണയിടുന്നയാളാണ്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പരസ്യപ്പെടുത്താന്‍ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്. കേരളത്തിന്റെ ഗവര്‍ണര്‍ രാജ്യത്തിന്റെ ഭരണഘടന ലംഘിച്ചു. അത് ജനാധിപത്യത്തില്‍ ഗൗരവമുള്ള വിഷയമായി പരിഗണിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്' കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.