എൽ.ഡി.എഫിൽ തുടരുന്നത് ആരുടെയും മുഖശ്രീ നോക്കിയല്ല –കാനം
text_fieldsപുനലൂർ/കോട്ടയം: സി.പി.ഐ 1980 മുതൽ എൽ.ഡി.എഫിൽ തുടരുന്നത് ആരുടെയും മുഖശ്രീ നോക്കിയെല്ലന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുനലൂരിൽ പറഞ്ഞു. അഭിപ്രായങ്ങൾ വേദികളിൽ തുറന്നുപറയുന്നത് മുന്നണിയെ ദുർബലപ്പെടുത്താനല്ല. മുന്നണിക്ക് ജനങ്ങളുടെ മനസ്സിൽ സ്ഥാനം ഉറപ്പിക്കാനാെണന്നും വിമർശകർ അക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രായത്തിെൻറ അടിസ്ഥാനത്തിൽ സി.പി.െഎയാണ് വല്യേട്ടനെന്നും ഭരണത്തിലായാലും രാഷ്ട്രീയത്തിലായാലും ഇതിൽ മാറ്റമില്ലെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു. സി.പി.െഎ 1925ലും സി.പി.എം 1964ലുമാണ് രൂപവത്കരിച്ചതെന്നും കാനം തുറന്നടിച്ചു. മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും എതിരെ കഴിഞ്ഞദിവസം നടത്തിയ രൂക്ഷവിമർശനത്തിന് കോടിയേരി നൽകിയ മറുപടിയോട് വീണ്ടും പ്രതികരിക്കുകയായിരുന്നു കാനം. സർക്കാറിനെ ശക്തിപ്പെടുത്താനാണ് സി.പി.െഎ ശ്രമിക്കുന്നത്, സി.പി.എമ്മുമായി പാർട്ടിക്ക് ഭിന്നിപ്പില്ല, എല്ലാതലത്തിലും നല്ല യോജിപ്പാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇത് വ്യക്തമായിട്ടില്ലേയെന്നും കാനം ചോദിച്ചു.
അതേസമയം, ശത്രുപക്ഷത്തിെൻറ കുത്തിത്തിരുപ്പുകളെ ഇടതുപക്ഷം ഒന്നിച്ചു നേരിടണമെന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനയെ സ്വാഗതംചെയ്യുന്നതായി കാനം പറഞ്ഞു. പ്രതിപക്ഷത്തിന് അടിക്കാൻ ആരും ആയുധം നല്‍കരുതെന്നുതന്നെയാണ് സി.പി.ഐയുടെയും നിലപാട്. നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കോടിയേരി പറഞ്ഞത് സി.പി.എമ്മിെൻറയും താന്‍ പറഞ്ഞത് സി.പി.ഐയുടെയും നിലപാടാണെന്നും കാനം പറഞ്ഞു. മഹിജയുടെ സമരത്തെക്കുറിച്ച് പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചു. മുഖ്യമന്ത്രിയെ വിമർശിച്ചില്ല. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും, ചര്‍ച്ച നടത്താമെന്ന കോടിയേരിയുടെ നിര്‍ദേശത്തെയും സ്വാഗതംചെയ്യുന്നു-. -കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.