മാണി അവസരവാദി; ഇടതുപക്ഷത്തേക്ക് ആവശ്യമില്ല –കാനം
text_fieldsവണ്ടൂർ (മലപ്പുറം): കെ.എം. മാണി അവസരവാദിയാണെന്നും അദ്ദേഹം നയിക്കുന്ന കേരള കോൺഗ്രസിനെ ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വണ്ടൂരില്‍ സി.പി.ഐ മലപ്പുറം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിഗ്രൂപ്പിെൻറ മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. ഇനിയതിെൻറ ആവശ്യമില്ല. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ ഇടതുപക്ഷത്തിന് മറക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിപുലീകരണം വേണം. എന്നാൽ, അവസരവാദികൾ വേണ്ട. ഇപ്പോഴത്തെ മുന്നണി പ്രവേശന താല്പര്യം സംശയം ജനിപ്പിക്കുന്നു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ബി.ജെ.പിയെ സഹായിക്കാൻ മാത്രമാണ് ഉപകരിക്കുക. ഫാഷിസത്തിനെതിരെ ദേശീയതലത്തില്‍ വിശാല മതനിരപേക്ഷ കൂട്ടായ്മ അനിവാര്യമാണ്. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യത്തിൽ സുപ്രധാന തീരുമാനമുണ്ടാകും^കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.