എം.എം. മണിക്ക് ദക്ഷിണ കൊടുത്ത് കുറിഞ്ഞി പ്രശ്നം പഠിക്കേണ്ട കാര്യമില്ല –കാനം
text_fieldsകോഴിക്കോട്: മന്ത്രി എം.എം. മണിക്ക് ദക്ഷിണ കൊടുത്ത് കുറിഞ്ഞിപ്രശ്നം പഠിക്കേണ്ട കാര്യം സി.പി.െഎക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരിസ്ഥിതി സംബന്ധിച്ച് കമ്യൂണിസ്റ്റുകൾക്കുണ്ടാകേണ്ട വീക്ഷണമാണ് സി.പി.െഎക്കുള്ളത്. സി.പി.എമ്മിനുള്ളത് ഇതേ വീക്ഷണമാണോയെന്ന് അവരോട് ചോദിക്കണമെന്നും കാനം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മന്ത്രിതലസംഘം കുറിഞ്ഞി സന്ദർശിക്കുന്നത് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്നം പരിഹരിക്കാനാണ്.
അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെക്കുറിച്ച് തങ്ങൾക്ക് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയാണെങ്കിലും എം.എൽ.എ ആണെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നാണ് സി.പി.െഎയുടെ നയമെന്ന് പി.വി. അൻവർ എം.എൽ.എയുടെ കൈയേറ്റം സംബന്ധിച്ച ചോദ്യത്തിന് കാനം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.