ഇ.പി സ്വന്തം പാര്‍ട്ടിയെക്കുറിച്ചും അഭിപ്രായം പറഞ്ഞയാള്‍ –കാനം
text_fieldsകണ്ണൂര്‍: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ സി.പി.ഐയെക്കുറിച്ചും ജനയുഗത്തെക്കുറിച്ചും പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അദ്ദേഹം സ്വന്തം പാര്‍ട്ടിയെക്കുറിച്ചും പരസ്യമായി അഭിപ്രായം പറഞ്ഞയാളാണ്. ജയരാജന് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്നും വാര്‍ത്ത സമ്മേളനത്തില്‍ കാനം പറഞ്ഞു.
ജനയുഗത്തിലെ ലേഖനം ലേഖകന്‍െറ അഭിപ്രായമാണെന്ന് പറഞ്ഞ കാനം, എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും സമ്മതിച്ചു. പാര്‍ട്ടി നിലപാട് മുഖപ്രസംഗത്തിലാണ് എഴുതാറ്. ദേശാഭിമാനിയിലും മറ്റ് പത്രങ്ങളിലും ലേഖനങ്ങള്‍ വരാറുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി തര്‍ക്കമില്ളെന്ന് കാനം ചോദ്യത്തിന് മറുപടി നല്‍കി. സര്‍ക്കാര്‍ ഭൂമി കൈമാറിയത് സംബന്ധിച്ചാണ് റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. ഭരണപരിഷ്കാര കമ്മിറ്റിയുടെ ചെയര്‍മാനായ ഉത്തരവാദപ്പെട്ട ആള്‍ നല്‍കിയ പരാതിയായതുകൊണ്ടാണ് ഗൗരവത്തോടെ അന്വേഷിക്കുന്നത്. അതിന്‍െറ റിപ്പോര്‍ട്ട് വന്നാല്‍ പ്രതികരിക്കാം. ലോ അക്കാദമി വിദ്യാര്‍ഥി സമരത്തെയാണ് സി.പി.ഐ പിന്തുണച്ചത്. അത് സര്‍ക്കാറിനെതിരായ നിലപാടല്ല. വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്താണ് പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം തീര്‍ക്കണമെന്നുവെച്ചാല്‍ തീരുമെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.