കാനം ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ലെന്ന് സി.എൻ. ജയദേവൻ
text_fieldsതൃശൂർ: ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല കമ്യൂണിസ്റ്റ് പാർട്ടിക്കാരെന്ന് മുൻ എം.പിയും സി.പി.ഐ നേതാവുമായ സി.എൻ. ജയദേവൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ എന്നറിയിെല്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാനം സ്വീകരിച്ച നിലപാട് അദ്ദേഹം തന്നെ പറയും. പ്രതികരണം നിലവിലെ രാഷ്ട്രീയബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കുമെന്ന് അദ്ദേഹം കരുതിയിരിക്കാം. അത്ര മുൻകരുതൽ എടുക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ട വിഷയമാണ്. കാനത്തിനെതിരെ പ്രതികരിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ പാർട്ടി ഘടകത്തിൽ പ്രതികരിക്കും. നേതാക്കളേയും എം.എൽ.എയേയും പൊലീസ് തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. ഭീകര മർദനത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രിയിൽ നിന്ന് കടുത്ത നടപടി വേണം. ഇല്ലെങ്കിൽ ജനം പൊലീസിനെ കൈകാര്യം ചെയ്യുന്ന അവസ്ഥവരും.
സി.പി.ഐയും സി.പി.എമ്മും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. അണികളും ശക്തമായി മുന്നോട്ടുവരാറുണ്ട്. പൊലീസ് നടപടി ഒരു കാലത്തും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഗുണകരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സീറ്റ് നിഷേധിച്ചപ്പോഴും പാർട്ടി സ്ഥാനാർഥി തോറ്റപ്പോഴും ജയദേവൻ കടുത്ത രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.