കാനത്തിന്റെ വിയോഗം കെ.പി.എ.സിയുടെയും നഷ്ടം
text_fieldsകായംകുളം: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച നാടക സംഘമായ കെ.പി.എ.സിക്കും കാനം രാജേന്ദ്രന്റെ വിയോഗം തീരാനഷ്ടം. കെ.പി.എ.സിയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത് മുതൽ കലാസംഘത്തിന്റെ വികസനമായിരുന്നു അദ്ദേഹത്തിന്റെ മനസു നിറയെ. മൂന്ന് ദിവസം മുമ്പ് കൊച്ചിയിലെ ആശുപത്രിയിൽ കെ.പി.എ.സി സെക്രട്ടറി അഡ്വ. എ. ഷാജഹാൻ സന്ദർശിച്ചപ്പോഴും കെ.പി.എ.സിയാണ് മുഖ്യ ചർച്ചയായത്. ആശുപത്രിയിൽ നിന്നിറങ്ങിയാൽ ആദ്യ യോഗം കൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് ഷാജഹാൻ പറഞു. തന്റെ വസതിയിൽ ഇതിന് സൗകര്യം ഒരുക്കാമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വർത്തമാനകാല ഇന്ത്യയിലെ ഫാഷിസ്റ്റ് കടന്നുകയറ്റങ്ങൾക്കെതിരെ അരങ്ങിനെ പ്രയോജനപ്പെടുത്തണമെന്ന ചിന്തയാണ് കാനം പങ്കു വെച്ചിരുന്നത്.
കെ.ഇ. ഇസ്മായിൽ ചുമതല ഒഴിഞ്ഞതോടെയാണ് പകരക്കാരനായി കെ.പി.എ.സി തലപ്പത്ത് കാനം എത്തുന്നത്. സംസ്ഥാന സെക്രട്ടറി പദവിയിലെ തിരക്കുകൾക്കൊപ്പം കെ.പി.എ.സിയെ കാര്യമായി ശ്രദ്ധിക്കാനായില്ലെന്ന സ്വയം വിമർശനം കാനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.