സമരം ഒത്തു തീര്‍ന്നു: കഞ്ചിക്കോട് പെപ്സി ഫാക്ടറി ഇന്ന് തുറക്കും
text_fieldsതിരുവനന്തപുരം: കഞ്ചിക്കോട് പെപ്സികോയിലെ തൊഴില്‍ സമരം ഒത്തുതീര്‍ന്നു. ലേബർ കമീഷണർ കെ. ബിജുവിെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഫാക്ടറി ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനും ധാരണയായി. കരാറനുസരിച്ച് 246 കോണ്ട്രാക്റ്റ് തൊഴിലാളികളെ നിലവിെല രണ്ടു കോണ്ട്രാക്റ്റര്മാരുടെ കീഴില്‍ ലയിപ്പിക്കും. 30 തൊഴിലാളികളുടെ കാര്യത്തില്‍ ദീര്‍ഘകാല ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അനുസരിച്ച് യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കും.
റൊട്ടേഷന്‍ വ്യവസ്ഥയില്‍ കോണ്ട്രാക്റ്റര് കമ്പനിക്ക് തൊഴിലാളികളെ നല്‍കണം. അവര്‍ക്ക് നിശ്ചിത തോതില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാണിത്. ഇതില്‍ വിവേചനം കാട്ടാന്‍ പാടില്ലെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ അച്ചടക്കം തൊഴിലാളി യൂണിയനുകളും മാനേജുമെൻറും സംയുക്തമായി ഉറപ്പാക്കണമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേബര്‍ കമീഷണര്‍ കെ. ബിജുവിെൻറയും െഡപ്യൂട്ടി ലേബര്‍ കമീഷണര്‍ എം.ജി. സുരേഷിെൻറയും സാന്നിധ്യത്തില്‍ പെപ്സികോ സീനിയര്‍ ഡയറക്ടര്‍ എച്ച്. കണ്ണന്, കെ. വസന്ത്, എം.കെ. ഹരിദാസ്, വി.കെ. ജിതിന്, കെ. പരമശിവം എന്നിവരും തൊഴിലാളി പ്രതിനിധികളായ എസ്.ബി. രാജു, എസ്.കെ. അനന്തകൃഷ്ണന്, എന്‍. മുരളീധരന്, സി. ബാലചന്ദ്രന്,എസ്. രമേശ്, കെ. സുരേഷ്, ശശികുമാര്‍ എന്നിവരും കരാറില്‍ ഒപ്പുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.