കണ്ടല ബാങ്ക്: എൽ.ഡി.എഫ് നേതാവിനെ കുറ്റപ്പെടുത്തി ഭാസുരാംഗൻ
text_fieldsതിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവുമായി മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്. കുഴപ്പങ്ങളുണ്ടാക്കിയത് എൽ.ഡി.എഫിലെ ഉന്നത നേതാവാണെന്നും 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗൻ ആരോപിച്ചു. ഇ.ഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ല.
ചോദ്യംചെയ്യൽ മാത്രമാണ് നടന്നത്. ഇ.ഡി ആവശ്യപ്പെട്ടാൽ ചോദ്യംചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന് മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ വെള്ളിയാഴ്ച വൈകീട്ടാണ് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സമ്പത്തിന്റെ സ്രോതസ്സ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞദിവസം ഇ.ഡി ശേഖരിച്ചിരുന്നു. മാറനല്ലൂരിലെ വീടും കാറും നിരീക്ഷണത്തിലാണ്. കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇ.ഡി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.