കാഞ്ഞങ്ങാട് ഇടതുപക്ഷത്തിെൻറ ഉരുക്കുകോട്ട
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ കാഞ്ഞങ്ങാട് സഗരസഭയും ബളാൽ, അജാനൂർ, കള്ളാർ, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ട കാഞ്ഞങ്ങാട് മണ്ഡലം ഇടതുപക്ഷത്തിെൻറ ഉരുക്കുകോട്ടയെന്ന വിശേഷണത്തിന് അർഹമാണ്.
1970 നിലവിൽ വന്ന ഹോസ്ദുർഗ് മണ്ഡലം 2008ലെ മണ്ഡല പുനർനിർണയത്തിലൂടെയാണ് കാഞ്ഞങ്ങാടായി മാറിയത്. മണ്ഡലം രൂപവത്കരണം മുതൽ ഒരു തവണയൊഴികെ മുഴുവൻ സമയവും ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലത്തിൽ നിന്ന് 1977- 87വരെ കെ.ടി. കുമാരൻ, 1991-2001 എം. നാരായണൻ, 2001-2006 എം. കുമാരൻ, 2006-2011 -പള്ളിപ്രം ബാലൻ എന്നിവർ സാമാജികരായി.
2011ൽ മണ്ഡലം ജനറൽ വിഭാഗത്തിലായതോടെ സി.പി.ഐയുടെ മുതിർന്ന നേതാവ് മണ്ഡലത്തിൽ മാറ്റുരക്കാനെത്തി. 2011 മുതൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗവും നിലവിൽ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനാണ് മണ്ഡലത്തിലെ എം.എൽ.എ. ഇത്തവണയും സി.പി.ഐ തന്നെ ഇവിടെ മത്സരിക്കാനാണ് സാധ്യത.
1987- 1991 കാലത്ത് എൻ. മനോഹരൻ മാഷിെൻറ വിജയം മാത്രമാണ് കോൺഗ്രസിന് അവകാശപ്പെടാനുള്ളത്. നൂറിൽ താഴെ വോട്ടുകൾക്കാണ് സി.പി.ഐയിലെ പള്ളിപ്രം ബാലനെ മനോഹരൻമാഷ് പരാജയപ്പെടുത്തിയത്. അഖിലേന്ത്യ ലീഗ് ഇടതുപക്ഷവുമായി വേർപിരിഞ്ഞ് യു.ഡി.എഫിൽ തിരിച്ചെത്തിയതോടെ ന്യൂനപക്ഷ വോട്ട് ഏകീകരണം അന്ന് കോൺഗ്രസ് വിജയത്തിന് കാരണമായി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മനോഹരൻ മാഷിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടെത്തിയതും അന്ന് ആദ്യമായി സി.എം.പിയുടെ സ്ഥാനാർഥിത്വവും കോൺഗ്രസിന് ഗുണം ചെയ്തു.
ഇടതിെൻറ ഉറച്ച കോട്ടകളിൽ ഒന്നായ കാഞ്ഞങ്ങാട്ട് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ ഇ. ചന്ദ്രശേഖരൻ വിജയക്കൊടി പാറിച്ചത്. 2011ൽ ലഭിച്ച ഭൂരിപക്ഷത്തിെൻറ ഇരട്ടിയിലധികം വോട്ടാണ് നേടിയത്, 80558 വോട്ട്. 2014 ലോക്സഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായ ആധിപത്യം തുടരാൻ ഇടത് കേന്ദ്രങ്ങൾക്കു സാധിച്ചു.
2016ൽ യു.ഡി.എഫ് സ്ഥാനാർഥി ധന്യ സുരേഷിന് മണ്ഡലത്തിൽ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ജില്ലയിൽ എൻ.ഡി.എ മുന്നണി ബി.ഡി.ജെ.എസിനു നൽകിയ ഏക സീറ്റ് കാഞ്ഞങ്ങാട് മണ്ഡലത്തിലായിരുന്നു. എന്നാൽ, ബി.ജെ.പി നേടിക്കൊണ്ടിരുന്ന പരമ്പരാഗത വോട്ട് ഷെയർ പോലും ബാലറ്റിലാക്കാൻ ബി.ഡി.ജെ.എസ് സ്ഥാനാർഥി എം.പി. രാഘവന് സാധിച്ചില്ല. കഴിഞ്ഞ തവണ 12178 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച ചന്ദ്രശേഖരൻ 26011 വോട്ട് ഭൂരിപക്ഷത്തിലാണ് 14ാം നിയമ സഭയിലേക്ക് തിരികെയെത്തിയത്.
ഇ. ചന്ദ്രശേഖരൻ തന്നെ മൂന്നാം തവണയും ഇവിടെ മത്സരിക്കാനെത്തുമെന്നാണ് സൂചന. ചന്ദ്രശേഖരൻ സ്വയം ഒഴിഞ്ഞുമാറിയാൽ സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവരിലൊരാൾ സ്ഥാനാർഥിയായേക്കും.
കെ.പി.സി.സി വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സി.കെ. ശ്രീധരെൻറ മണ്ഡലം കൂടിയാണ് കാഞ്ഞങ്ങാട്. അതുകൊണ്ടുതന്നെ ഇക്കുറി കടുത്ത മത്സരത്തിന് കോൺഗ്രസ് മുന്നൊരുക്കമാരംഭിച്ചിട്ടുണ്ട്.
മണ്ഡല ചരിത്രം
•1970 എൻ.കെ. ബാലകൃഷ്ണൻ (പി.എസ്.പി) 29568
കെ.വി മോഹൻലാൽ(എസ്.എസ്.പി) 22224
•1977 കെ.ടി.കുമാരൻ (സി.പി.െഎ) 34683
എം.രാഘവൻ(സി.പി.എം) 32578
•1980 കെ.ടി.കുമാരൻ (സി.പി.െഎ) 42136
ടി.കുമാരൻ മാസ്റ്റർ 32031
•1982 കെ.ടി. കുമാരൻ (സി.പി.െഎ) 41728
ടി. കുമാരൻ മാസ്റ്റർ 32144
•1987 എൻ. മനോഹരൻ മാസ്റ്റർ 46677
പള്ളിപ്രം ബാലൻ (സി.പി.െഎ) 46618
•1991 എം. നാരായണൻ(സി.പി.െഎ)
കൊട്ടറ വാസുദേവ് 53858
•1996 എം.നാരായണൻ(സി.പി.െഎ)62786
സി.പി. കൃഷ്ണൻ50977
•2001 എം. കുമാരൻ(സി.പി.െഎ) 68033
സി.ജെ. (കോൺഗ്രസ്) 61055
•2006 പള്ളിപ്രം ബാലൻ (സി.പി.െഎ) 71751
പി.രാമചന്ദ്രൻ(ഡി.െഎ.സി) 36812
•2011 ഇ. ചന്ദ്രശേഖരൻ(സി.പി.െഎ) 66,640
എം.സി. ജോസ് (കോൺഗ്രസ്)54,462
2016: നിയമസഭ
ഇ.ചന്ദ്രശേഖരൻ (സി.പി.ഐ): 80,558
ധന്യ സുരേഷ് (കോൺഗ്രസ്): 54547
എം.പി. രാഘവൻ: ബി.ഡി.ജെ.എസ്: 21104
ഭൂരിപക്ഷം: 26,011
2019 ലോക്സഭ
യു.ഡി.എഫ്
രാജ് മോഹൻ ഉണ്ണിത്താൻ 72,570
എൽ.ഡി.എഫ്
സതീഷ് ചന്ദ്രൻ 74,791
ബി.ജെ.പി
രവീശതന്ത്രി കുണ്ടാർ 20,046
ഭൂരിപക്ഷം: (എൽ.ഡി.എഫ്) 2221
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.