ഔഫിന്‍റെ മരണകാരണം ഹൃദയധമിനിയിലേറ്റ മുറിവ്; ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചുകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകാഞ്ഞങ്ങാട്: കാസർകോട് കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അബ്ദുറഹ്മാൻ ഔഫിന്‍റെ മരണകാരണം ഹൃദയധമിനിയിലേറ്റ മുറിവ്. ഔഫിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു.
അക്രമത്തിൽ ഒൗഫിന്‍റെ ഹൃദയധമിനിയിൽ മുറിവേറ്റിരുന്നു. ഇത് അതിവേഗം രക്തംവാർന്ന് മരിക്കാൻ കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചുകയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിൽ നാലുപേരാണ് നേരിട്ട് പങ്കെന്ന് വിവരം. കേസിൽ കൂടുതൽപേരെ പ്രതി ചേർത്തേക്കും. കൊലപാതകത്തിലെ മുഖ്യപ്രതി യൂത്ത്ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ കാഞ്ഞങ്ങാട്ടെത്തിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്.
മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ മുണ്ടത്തോടെ ഹസൻ പിടിയിലായതായാണ് സൂചന. മൂന്നുപേരുടെയും അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.
കല്ലൂരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫ് കുത്തേറ്റ് മരിച്ചത്. സംഘർഷത്തിൽ ഇന്‍ഷാദിന് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.