കാഞ്ഞങ്ങാട്ട് ഇ. ചന്ദ്രശേഖരൻ തന്നെ മത്സരിക്കും; തീരുമാനം തുടർഭരണ സാധ്യത കണക്കിലെടുത്ത്
text_fieldsകാസർകോട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കാഞ്ഞങ്ങാട് മത്സരിപ്പിക്കാൻ സി.പി.െഎയിൽ ധാരണ. തുടർഭരണ സാധ്യത കണക്കിലെടുത്ത് സ്ഥാനാർഥിയെ മാറ്റി പരീക്ഷണത്തിന് തയാറാകേണ്ടതില്ലെന്ന നിഗമനത്തിലാണ് സി.പി.െഎ ജില്ലാ നേതൃത്വം. അഴിമതിയാരോപണങ്ങളില്ലാത്തതും വിവാദങ്ങൾക്ക് ഇടനൽകാത്തതുമായ പരിവേഷം എൽ.ഡി.എഫിെൻറ ഉറച്ച മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന സംസ്ഥാന മാർഗരേഖയുണ്ട്. എന്നാൽ, വ്യക്തികൾക്കല്ല, മണ്ഡലത്തിെൻറ സാധ്യതകൾക്ക് അനുസരിച്ചാണ് ഇതിൽ ഇളവ് നൽകുന്നത്.
സി.പി.എമ്മുമായി തർക്കങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയ ചന്ദ്രേശഖരന് ജില്ലയിലെ സി.പി.എം നേതൃത്വവുമായി നല്ല അടുപ്പവുമുണ്ട്. 3900കോടിയുടെ വികസനമാണ് മന്ത്രി മണ്ഡലത്തിൽ നടപ്പാക്കിയെതന്ന് സി.പി.െഎ നേതൃത്വം പറയുന്നു. 2011ൽ കാഞ്ഞങ്ങാട് മണ്ഡലം സംവരണം മാറി ജനറൽ സീറ്റായതിനെ തുടർന്നാണ് സി.പി.െഎ സംസ്ഥാന സെക്രേട്ടറിയറ്റംഗമായ ഇ. ചന്ദ്രശേഖരൻ മത്സരരംഗത്ത് എത്തുന്നതും എം.എൽ.എയാകുന്നതും.
2016ൽ വീണ്ടും മത്സരിച്ച അദ്ദേഹത്തിന് 26,011വോട്ടിെൻറ മികച്ച ഭൂരിപക്ഷം ലഭിച്ചു. ഇനി മത്സരത്തിനില്ല എന്ന് പാർട്ടിക്ക് കത്ത് നൽകി മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങാനിരിക്കെയാണ് പാർട്ടി അദ്ദേഹത്തെതന്നെ സ്ഥാനാർഥിയാക്കുന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ ഗുഡ് ബുക്കിലും ചന്ദ്രശേഖരനുണ്ട്. ജില്ലാ നേതൃത്വം പുതിയ ആൾ സംബന്ധിച്ച ആലോചനകൾ എടുത്തിട്ടുമില്ല. സ്ഥാനാർഥി നിർണയത്തിൽ രണ്ടു പേരുകൾ നൽകാനാണ് തീരുമാനം. രണ്ടാമത്തെ പേര് ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ആകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.