നേതാക്കളാകാൻ കുടുംബപാരമ്പര്യം മാത്രം പോര; ജനപിന്തുണയും വേണം -കനിമൊഴി
text_fieldsകോഴിക്കോട്: രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം നേതാവാകാൻ സാധിക്കില്ലെന്നും ജനങ്ങളാണ് നേതാ ക്കളെ സ്വീകരിക്കേണ്ടതെന്നും ലോക്സഭ എം.പിയും കവയിത്രിയുമായ കനിെമാഴി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിെൻറ ഭാഗമായി നടന്ന ‘എൻവിഷനിങ് ക്വിറ്റ് ഇന്ത്യ ഇൻ 2020’ സെഷനിൽ അഞ്ജന ശങ്കറുമായി സംസാരിക്കുകയായിരുന്നു കനിമൊഴി.
ഡി.എം.കെയും കുടുംബവാഴ്ചയുള്ള പാർട്ടിയാണ്. എന്നാൽ, ഡി.എം.കെ നേതാവ് സ്റ്റാലിൻ അേദ്ദഹത്തിെൻറ ജീവിതത്തിലെ 50 വർഷവും രാഷ്ട്രീയത്തിനുവേണ്ടി ബലികഴിച്ചയാളാണ്. അങ്ങനെയാണ് അദ്ദേഹം നേതാവായത്. കുടുംബ പാരമ്പര്യമുള്ളവർക്ക് മുന്നിൽ സാധ്യതയുടെ വാതിലുകൾ തുറന്നുകിടക്കുന്നുണ്ട്. എന്നാൽ, എല്ലാത്തിനുമൊടുവിൽ ജനങ്ങളാണ് നേതാക്കളെ സ്വീകരിക്കേണ്ടത്. നിങ്ങൾ മൂല്യമുള്ളവരല്ലെങ്കിൽ ജനങ്ങൾ നിരസിക്കും -കനിമൊഴി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.