കഞ്ചിക്കോടിെൻറ ചിറകരിയാൻ കോച്ചുഫാക്ടറികളിലെ ഉൽപാദനം കൂട്ടുന്നു
text_fieldsചെന്നൈ: കേരളത്തിെൻറ സ്വപ്ന പദ്ധതിയായ കഞ്ചിക്കോെട്ട നിർദിഷ്ട കോച്ച് നിർമാണ ഫാക്ടറിയുടെ ചിറകരിയാൻ രാജ്യത്തെ മറ്റു കോച്ചുഫാക്ടറികളിലെ ഉൽപാദനം റെയിൽവേ ബോർഡ് വർധിപ്പിക്കുന്നു. ചെന്നൈ പെരമ്പൂർ ഇൻറഗ്രൽ കോച്ച് ഫാക്ടറി (െഎ.സി.എഫ്) ഇൗ സാമ്പത്തിക വർഷം 3000 കോച്ചുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. മറ്റു രണ്ട് ഫാക്ടറികളായ പഞ്ചാബ് കപുർത്തല റെയിൽ കോച്ച് ഫാക്ടറി (ആർ.സി.എഫ്), പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം വിഭാവനം ചെയ്ത ഉത്തർപ്രദേശിലെ റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി (എം.സി.എഫ്) എന്നിവയിലും ഇൗ സാമ്പത്തിക വർഷം സമാന തോതിൽ ഉൽപാദനം കൂട്ടും.
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട്, റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏക ഫാക്ടറിയായ പെരമ്പൂരിൽ നിർമാണം വർധിപ്പിക്കുന്നത് കഞ്ചിക്കോടിന് തടയിടാനാണ്. എന്നാൽ, രാജ്യത്ത് കൂടുതൽ കോച്ചുകളുടെ ആവശ്യമുണ്ടെന്നും കഞ്ചിക്കോട് ഫാക്ടറിക്ക് സാധ്യതയുണ്ടെന്നുമാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജീവനക്കാർക്ക് അധിക ചുമതല നൽകിയും 24 മണിക്കൂറും പ്രവർത്തിപ്പിച്ചും വർഷം തോറും ഉൽപാദനം ഉയർത്തുകയാണ്. കോച്ചുഫാക്ടറികൾ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്. ചില കോച്ചുകളുടെ നിർമാണം ആൽസ്റ്റോം, ടാറ്റ തുടങ്ങിയ കമ്പനികൾക്ക് കൈമാറി കഴിഞ്ഞു.
2017- 18 സാമ്പത്തിക വർഷം ലക്ഷ്യംവെച്ചതിനേക്കാൾ കൂടുതൽ കോച്ച് നിർമിച്ച് പെരമ്പൂർ െഎ.സി.എഫ് റെക്കോഡിട്ടു. 2,464 കോച്ച് നിർമിക്കേണ്ടിടത്ത് 2,502 എണ്ണം നിർമിച്ചതായി ജനറൽ മാനേജർ എസ്. മണി വ്യക്തമാക്കി. പരമ്പരാഗത കോച്ചുകളുടെ നിർമാണം കോച്ച് ഫാക്ടറികൾ അവസാനിപ്പിച്ചിരുന്നു. അധിക സുരക്ഷ വാഗ്ദാനംചെയ്യുന്ന ജർമൻ സാേങ്കതിക വിദ്യയായ ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകളുടെ നിർമാണത്തിലേക്ക് പൂർണമായി മാറിക്കഴിഞ്ഞു. ഇതുമൂലം കോച്ചുകളുടെ കുലുക്കവും ശബ്ദവും കുറയും. വിേദശത്തേക്ക് കോച്ച് കയറ്റുമതിയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.