‘ഭിന്നത പരിഹരിച്ച് മറുപടി പറയൂ’, കേന്ദ്രമന്ത്രിമാരോട് വി.എസ്
text_fieldsതിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്ര റെയില്‍വേ മന്ത്രിയും സഹമന്ത്രിയും തമ്മിലെ അഭിപ്രായവ്യത്യാസം പരിഹരിച്ചുവേണം പാര്‍ലമെൻറില്‍ മറുപടി നല്‍കാനെന്ന് വി.എസ്. അച്യുതാനന്ദന്. ഫാക്ടറി ഉപേക്ഷിക്കുന്നിെല്ലന്നാണ് റെയില്‍വേ മന്ത്രി തനിക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, പാര്‍ലമെൻറില്‍ നല്കിയ മറുപടിയില്‍ അദ്ദേഹത്തിെൻറ സഹമന്ത്രി പറയുന്നത് ഇനിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ്.
കോച്ച് ഫാക്ടറികള്‍ മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുത്. കേരളത്തില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനെടുത്ത തീരുമാനത്തിെൻറ ചരിത്രപരവും പ്രായോഗികവുമായ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് റെയില്‍ മന്ത്രി തന്നോട് വ്യക്തമാക്കിയതാണ്. ആ ബോധ്യത്തിെൻറ പിന്‍ബലമില്ലാതെയാണ് പാര്‍ലമെൻറില്‍ മറുപടി നല്‍കുന്നതെന്ന് ഇതോടെ വ്യക്തമായെന്നും വി.എസ് പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.