എല്ലാ മേഖലയിലും സമഗ്ര വികസനമെന്ന് ഡോ. എന്‍. ജയരാജ്; ബൈപാസ് പൂര്‍ത്തിയാകാത്തത് പിഴവെന്ന് വി.ബി. ബിനു
text_fieldsനിയോജക മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചും കിഫ്ബി പദ്ധതിയിലൂടെയും ഒട്ടേെറ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും എല്ലാ മേഖലയിലും സമഗ്ര വികസനം എത്തിച്ചതായും ഡോ. എന്‍. ജയരാജ് എം.എല്‍.എ. ജനറല്‍ ആശുപത്രിയുടെ നവീകരണത്തിന് ആകെ 32.97 കോടി രൂപ അനുവദിച്ചു. ജില്ല ആശുപത്രികള്‍ക്ക് അനുവദിക്കുന്ന കാത്ത്ലാബ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അനുവദിപ്പിച്ചു. ഇതിന് 10.5 കോടി ചെലവിട്ടു.
അഞ്ച് നിലയില്‍ 15 കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്ക് പൂര്‍ത്തീകരിച്ച് വരുന്നു. കുട്ടികളുടെയും വനിതകളുടെയും വാര്‍ഡിന് പുതിയ കെട്ടിടത്തിനായി 1.72 കോടി രൂപയും കാൻറീന് 60 ലക്ഷം രൂപയും സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിന് 60 ലക്ഷം രൂപയും ആംബുലന്‍സിന് 21 ലക്ഷം രൂപയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചു. കുന്നുംഭാഗം സ്കൂള്‍ സ്പോര്‍ട്സ് സ്കൂളാക്കി മാറ്റുന്നതിന് 40 കോടിയുടെ ഭരണാനുമതി നേടി.
കാഞ്ഞിരപ്പള്ളി ബൈപാസിന് കിഫ്ബിയില്‍നിന്ന് 78.69 കോടി അനുവദിപ്പിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണ്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകള്‍ക്ക് മാത്രമായുള്ള കരിമ്പുകയത്ത് ജലവിതരണ പദ്ധതി അന്തിമ ഘട്ടത്തിലാണ്.
നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളും ക്ലാസ് മുറിയും സമ്പൂർണ കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് സജ്ജമാക്കി. നവോത്ഥാന സാംസ്കാരിക സമുച്ചയം കങ്ങഴ വില്ലേജില്‍ ആരംഭിക്കുന്നതിന് അനുമതി നേടി. സ്ഥലം ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. പ്രധാനപ്പെട്ട രണ്ട് റോഡുകളായ പത്തനാട്-ഇടയിരിക്കപ്പുഴ റോഡിന് 29.2 കോടിയും കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂര്‍മൂഴി റോഡിന് 25 കോടി രൂപയും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നതിന് അന്തിമാനുമതി നേടി.
ബൈപാസ് പൂര്‍ത്തിയാകാത്തത് ജനപ്രതിനിധിയുടെ പിഴവ് -അഡ്വ. വി.ബി. ബിനു
സര്‍ക്കാര്‍ പദ്ധതികള്‍ മാത്രമാണ് മണ്ഡലത്തില്‍ നടപ്പാക്കിയതെന്നും കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നടക്കാതെ പോയ ചില പ്രധാന പദ്ധതികള്‍ ഉണ്ടെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും 2016ലെ ഇടത് സ്ഥാനാർഥിയുമായിരുന്ന അഡ്വ. വി.ബി. ബിനു പറഞ്ഞു. കാഞ്ഞിരപ്പള്ളി ബൈപാസാണ് നടക്കാതെ പോയ പദ്ധതികളിലൊന്ന്. എൽ.ഡി.എഫും യു.ഡി.എഫും ഇത് മുന്നോട്ട് െവച്ചതാണ്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നാണ് യു.ഡി.എഫ് പറഞ്ഞിരുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് പൂര്‍ത്തിയാകാത്തത് അവിടത്തെ ജനപ്രതിനിധിയുടെ വലിയ പിഴവാണ്. മേജര്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത് ജനപ്രതിനിധിയുടെ സമയബന്ധിതമായ ഇടപെടല്‍ ഇല്ലാതെ പോയതിെൻറ തെളിവാണ്.
റബര്‍ കൃഷിയെ പ്രധാനമായും ആശ്രയിക്കുന്ന മണ്ഡലത്തിലെ കര്‍ഷകര്‍ക്കായി പുതിയ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. റബര്‍ പാര്‍ക്ക് പോലുള്ള കമ്പനികള്‍ മണ്ഡലത്തില്‍ വന്നിരുന്നെങ്കില്‍ നിരവധി യുവജനങ്ങള്‍ക്ക് ജോലി ഉറപ്പിക്കാമായിരുന്നു. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഇവ മണ്ഡലത്തിലേക്ക് എത്തിക്കുന്നതില്‍ ജനപ്രതിനിധി വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.