ഹർത്താലും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുന്നു- കണ്ണന്താനം
text_fieldsതിരുവനന്തപുരം: ഹർത്താലും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ് ണന്താനം. ബി.ജെ.പി ഹർത്താൽ നടത്തിയാലും അംഗീകരിക്കില്ല. ഓരോരുത്തർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.ജെ.ടി ഹാളിൽ തിക്കുറിശ്ശി ജന്മശതാബ്ദിയോടനുബന്ധിച്ച് 11ാമത് ദൃശ്യ-മാധ്യമ-സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താൽ നടത്തുേമ്പാൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുക. കഴിഞ്ഞദിവസത്തെ ഹർത്താലിനിടയിൽ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. എങ്ങനെ അവർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിങ് നടത്താനും കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അടിസ്ഥാനകാര്യങ്ങളിൽ ചിന്തവേണം. നമ്മുടെ കുട്ടികൾക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ സംസ്ഥാന ഹർത്താലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കണ്ണന്താനത്തിെൻറ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ബി.ജെ.പി സമരപന്തലിന് സമീപം വേണുഗോപാലൻ നായർ എന്നയാൾ ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.