കണ്ണൂര്‍ വിമാനത്താവളം അമിത് ഷാക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: ഉദ്ഘാടനത്തിനുമുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങാൻ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. ലാവലിന്‍ കേസ് ഉപയോഗിച്ചാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും പിണറായിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്.
കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നുകൊടുത്തത്. യുദ്ധംപോലുള്ള അസാധാരണ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യാറ്.
ഇങ്ങനെ എന്ത് സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഇടത് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ഭീഷണി വിലപ്പോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.