കണ്ണൂർ എയർപോർട്ട് റോഡ് ദേശീയപാതയാക്കും, 11 റോഡുകൾ ഭാരത് മാലയിൽ -മുഖ്യമന്ത്രിക്ക് ഗഡ്കരിയുടെ ഉറപ്പ്
text_fieldsന്യൂഡൽഹി: കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താനും കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് ദേശീയപാതയാക്കാനും തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂർ മേലെചൊവ്വ മുതൽ മട്ടന്നൂർ - കൂട്ടുപുഴ - വളവുപാറ - മാക്കൂട്ടം - വിരാജ്പേട്ട- മടിക്കേരി വഴി മൈസൂർ വരെയുള്ള റോഡിന്‍റെ കേരളത്തിലുള്ള ഭാഗമാണ് ദേശീയപാതയാക്കുക.
തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കി.മീ റിംഗ് റോഡ് നിർമ്മിക്കുന്നതിനും അംഗീകാരമായി. 4500 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. ഇത് തിരുവനന്തപുരം നഗര വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. പ്രസ്തുത പദ്ധതി നാഷനൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിന്‍റെറെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചു.
1. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി - വാഴൂര്‍ - പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ
2. കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ
3. വിജയപുരത്തിനടുത്തുള്ള ജംഗ്ഷൻ (എൻ. എച്ച് 183) മുതൽ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷൻ വരെ (എൻ. എച്ച് 85 ) 45 കി.മീ.
4. പുതിയ നാഷണൽ ഹൈവേയായ കൽപ്പറ്റയ്ക്കടുത്തുള്ള ജംഗഷൻ (എൻ. എച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കി.മീ.
5. എൻ.എച്ച് 183 A യുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച് 66 ) 17 കി.മീ.
6. എൻ. എച്ച് 183 A യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ.
7. തിരുവനന്തപുരം - തെൻമലയെ ബന്ധിപ്പിക്കുന്ന 72. കിമീ
8. ഹോസ്ദുർഗ് - പനത്തൂർ - ഭാഗമണ്ഡലം - മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ
9. ചേർക്കല - കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ
10. വടക്കാഞ്ചേരി - പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ്
11. തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - കരമന - കളിയിക്കാവിള റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.