കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷപരിശോധന തുടങ്ങി
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷപരിശോധനക്ക് തുടക്കമായി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, കസ്റ്റംസ്, ഇൻറലിജന്‍സ് ബ്യൂറോ എന്നിവയിെല ഉന്നത ഉദ്യോഗസ്ഥർ ഉള്‍ക്കൊള്ളുന്ന കേന്ദ്ര ഏജന്‍സികളുടെ സംയുക്ത പരിശോധനയാണ് വ്യാഴാഴ്ച ഉച്ചക്കുശേഷം വിമാനത്താവള പ്രദേശമായ മൂര്‍ഖന്‍ പറമ്പില്‍ തുടങ്ങിയത്. ബി.സി.എ.എസ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ശര്‍മ, ഇൻറലിജന്‍സ് ബ്യൂറോ റീജനല്‍ ഇന്‍സ്‌പെക്ടര്‍ എന്‍. രാജ്, കസ്റ്റംസ് അസി. കമീഷണര്‍ എം.കെ. വിജയകുമാര്‍, സി.ഐ.എസ്.എഫ് സീനിയര്‍ കമാൻഡൻഡ് എം. ശശികാന്ത് എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് സുരക്ഷപരിശോധന ആരംഭിച്ചത്. പരിശോധന ഇന്നും തുടരും.
സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിെൻറ ഭാഗമായാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെയും സുരക്ഷ ഏജന്‍സികളുടെയും സംയുക്ത പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍, റണ്‍വേ, ഏപ്രണ്‍ മേഖലകളും വിവിധ കെട്ടിടങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. സംഘത്തിെൻറ വിലയിരുത്തലുകളും വേണമെങ്കില്‍ ആവശ്യമായ സജ്ജീകരണങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ ‘കിയാലി’ന് കൈമാറും. കിയാല്‍ േപ്രാജക്ട് എൻജിനീയര്‍ കെ.എസ്. ഷിബുകുമാര്‍, പി.ആര്‍.ഒ ടി. അജയകുമാര്‍, ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.